chakkochan
കുഞ്ചാക്കോ ബോബന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രം തിയേറ്ററിലെത്തുന്നത് ആഗസ്റ്റ് 11-നാണ്. ചിത്രത്തിലെ ദേവദൂതര്‍ എന്ന ഗാനരംഗം പുറത്തിറങ്ങിയതോടെ ഏറെ പ്രതീക്ഷയിലാണ് ആരാധകരിപ്പോൾ. ചാക്കോച്ചന്‍റെ കിടിലന്‍ ഡാന്‍സ് തന്നെയാണ് ഇതിനു കാരണം. യുട്യൂബില്‍ 1 മില്യണലധികം പേരാണ് ഇതിനോടകം വീഡിയോ കണ്ടിരിക്കുന്നത്.
എന്നാല്‍ ഈ ഗാനത്തിലെ തന്റെ കോപ്രായം കണ്ട് അടിച്ച ബ്രാന്‍ഡ് ഏതാണെന്നാണ് പല ചേട്ടന്മാരും ചോദിച്ചത് എന്നാണ് താരം ഇപ്പോൾ തുറന്ന് പറഞ്ഞിരിക്കുന്നത്. അല്ലെങ്കില്‍ ഇത്രയും പവര്‍ കിട്ടില്ലല്ലോ എന്നായിരുന്നു അവരുടെ സംശയമെന്നും ചിത്രത്തിന്‍റെ പ്രമോഷനുമായി ബന്ധപ്പെട്ടു നടത്തിയ മീറ്റ് ദ പ്രസിലായിരുന്നു താരം ഇക്കാര്യം പറഞ്ഞത്.
സ്റ്റേജില്‍ ‘ദേവദൂതര്‍’ പാടുമ്പോള്‍ പുറത്തെ എന്‍റെ കോപ്രായം സെറ്റിലെ ആയിരത്തോളം വരുന്ന നാട്ടുകാരോട് ക്ഷമ ചോദിച്ചായിരുന്നു. കൊറിയോഗ്രഫറില്ലാതെ താളബോധമില്ലാതെ ചുവടുവച്ച അനുഭവം വേറിട്ടതായിരുന്നു. വൈറലാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.- കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. തന്നെ തേടിയെത്തിയ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേണ്ടെന്ന് വച്ചതിന്റെ പ്രായശ്ചിത്തമാണ് ‘ന്നാ താന്‍ കേസ് കൊട്’ എന്നും താരം കൂട്ടിച്ചേര്‍ത്തു. താന്‍ അങ്ങോട്ട് പോയി രതീഷിന്റെ കാലുപിടിച്ചാണ് ഈ ചിത്രത്തില്‍ അഭിനയിച്ചതെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു
തിരുവനന്തപുരം : സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ ജീവന്‍രക്ഷാ മരുന്നുകള്‍ ഉള്‍പ്പെടെയുള്ളവ ലഭിക്കാതെ രോഗികള്‍ വലയുന്നതിനിടെ, ലക്ഷക്കണക്കിന് ജനങ്ങളെ ദുരിതത്തിലാക്കി വെയര്‍ഹൗസുകളില്‍…
കേരള രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചാവിഷയമായി മാറിക്കൊണ്ടിരിക്കുന്ന പുതിയൊരു ഭരണപരമായ തീരുമാനമാണ് മുഖ്യമന്ത്രിയുടെ മാധ്യമ ഇടപെടലുകളിലെ നിയന്ത്രണങ്ങള്‍. മുഖ്യമന്ത്രി വി.ഡി. സതീശന്‍…
ഗുവാഹതി : നിരോധിത ഭീകര സംഘടനയായ ജമാത്-ഉല്‍-മുജാഹിദ്ദീന്‍ ബംഗ്ലാദേശിന്റെ (ജെ.എം.ബി) പോഷക സംഘടനയായ 'ഇമാം മഹ്മൂദ് ഖഫില'യുമായി (IMK) ബന്ധപ്പെട്ട…
കേരളത്തിന്റെ പൊതുആരോഗ്യ രംഗം എക്കാലത്തും ഇന്ത്യക്കാകെ മാതൃകയായിരുന്നു. സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും ആശ്രയമായ സര്‍ക്കാര്‍ ആശുപത്രികളിലെ മികച്ച ചികിത്സാ സൗജന്യങ്ങളും മരുന്ന്…
കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ മുട്ടില്‍ മരംമുറിക്കേസ് അന്വേഷണത്തില്‍ വന്‍ അട്ടിമറി നടന്നുവെന്ന വെളിപ്പെടുത്തലുകള്‍ പൊതുസമൂഹത്തില്‍ വലിയ ചര്‍ച്ചയാകുന്നു. കോടികള്‍…
കൊച്ചി : പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍. കുമ്പളം…