marakkar
മോഹന്‍ലാൽ-പ്രിയദർശൻ ടീമിന്‍റെ ബ്രഹ്മാണ്ഡ ചിത്രം ‘മരക്കാര്‍ അറബിക്കടലിന്‍റെ സിംഹ’ത്തിന്‍റെ ട്രെയിലർ പുറത്തിറക്കി. മലയാളത്തിൽ ഏറ്റവും കൂടിയ മുതൽ മുടക്കിൽ ഒരുങ്ങുന്ന സിനിമയുടെ റിലീസ് ഈ മാസം 26നാണ്. വൈകീട്ട് അഞ്ച് മണിക്കാണ് മരക്കാര്‍ ട്രെയിലര്‍ സോഷ്യൽ മീഡിയ വഴി പുറത്തിക്കിയത്.
മലയാളം ട്രെയിലര്‍ മമ്മൂട്ടിയുടേയും മോഹന്‍ലാലിന്‍റെയും പേജിലൂടെയും, ഹിന്ദി ട്രെയിലര്‍ അമിതാഭ് ബച്ചന്‍റേയും അക്ഷയ്കുമാറിന്‍റേയും പേജിലൂടെയും, തമിഴ് ട്രെയിലർ സൂര്യയുടേയും ധനുഷിന്‍റേയും പേജിലൂടേയുമാണ് റിലീസ് ചെയ്തത്.
നൂറ് കോടി ബഡ്ജറ്റിലാണ് സിനിമ ഒരുങ്ങുന്നത്. മോഹൻലാലിന് പുറമെ നെടുമുടി വേണു, ഫാസില്‍, സിദ്ധിഖ്, മുകേഷ്, പ്രഭു, സുനില്‍ ഷെട്ടി, അര്‍ജുന്‍, പ്രണവ് മോഹന്‍ലാല്‍, ബാബുരാജ്, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങി വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തിലുണ്ട്. അഞ്ച് ഭാഷകളിലായി ഒരുങ്ങുന്ന ചിത്രം ലോകമെമ്പാടുമായി 5000 സ്‌ക്രീനുകളില്‍ റിലീസ് ചെയ്യുന്നുണ്ട്.
ചിത്രത്തിന്‍റേതായി ഇതിനകം പുറത്തിറങ്ങിയ പോസ്റ്ററുകളും ടീസറും വൈറലായിരുന്നു. കൂടാതെ ഒരു ടീസർ ഫാൻസ് ഗ്രൂപ്പുകളിലൂടെ ലീക്കായിട്ടുമുണ്ടായിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ ട്രെയിലർ എത്തിയത്. ട്രെയിലർ റിലീസ് ചെയ്ത് മിനിട്ടുകൾക്കകം അവ ട്രെൻഡിങ് ആയിമാറി. ലക്ഷക്കണക്കിനാളുകളാണ് ഏതാനും മിനിറ്റുകൾകൊണ്ട് ട്രെയിലർ കണ്ടത്.
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…
ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ഊര്‍ജ്ജ ലഭ്യത വിപുലീകരണം ചരിത്രത്തില്‍ തന്നെ അഭൂതപൂര്‍വ്വമായ നേട്ടമാണെന്ന്…
കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാടാണെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. ദേശീയ സഹകരണ പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍…
കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…
സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…
വിദേശത്ത് മികച്ച തൊഴിലും ഉയര്‍ന്ന ശമ്പളവും സ്വപ്നം കാണുന്ന മലയാളി ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ട് നടന്ന വന്‍ വിസ തട്ടിപ്പിന്റെ വിവരങ്ങളാണ്…