Kerala

കുതിരവട്ടം മാനസിക ആശുപത്രിയിലെ അനാസ്ഥയെ തുടർന്ന് സൂപ്രണ്ടിന്റെ സസ്പെന്‍ഷന്‍; നാളെ ഒ പി ബഹിഷ്കരിക്കുമെന്ന് ഡോക്ടര്‍മാര്‍

കോഴിക്കോട്: കുതിരവട്ടം സര്‍ക്കാര്‍ മാനസിക ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ട അന്തേവാസിയുടെ മരണവുമായി ബന്ധപ്പെട്ട് സൂപ്രണ്ടിനെ സസ്പെന്റ് ചെയ്തതിന് പിന്നാലെ ശക്തമായ പ്രതിഷേധവുമായി ഡോക്ടര്‍മാര്‍. സൂപ്രണ്ടിനെ ബലിയാടാക്കിയെന്ന് കെജിഎംഒഎ ആരോപിക്കുന്നു. ഇതിന്റെ ഭാഗമായി നാളെ ഒ പി ബഹിഷ്കരിച്ച്‌ സമരം ചെയ്യുെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

‘സര്‍ക്കാര്‍ ഈ പ്രശ്നത്തില്‍ നിന്ന് കൈകഴുകാനാണ് ശ്രമിക്കുന്നത്. വീഴ്ചയുണ്ടായത് പൊലീസിനും സര്‍ക്കാരിനുമാണ്. നടപടി പിന്‍വലിച്ചില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി സമരം നടത്തും. സസ്പെന്റ് ചെയ്ത രമേശന്റെ ഔദ്യോഗിക കാലാവധി അടുത്ത മാസത്തോടെ കഴിയും. വിരമിക്കല്‍ തീയതി അടുത്തിരിക്കെയാണ് കൃത്യമായി കാര്യങ്ങള്‍ പരിശോധിക്കാതെ നടപടിയെടുത്തിരിക്കുന്നത്. ആശുപത്രിയില്‍ ഒരു പ്രതി ഉണ്ടാകുമ്ബോള്‍ പൊലീസും ഇക്കാര്യം ശ്രദ്ധിക്കേണ്ടതായിരുന്നു’- കെജിഎംഒഎ ആരോപിച്ചു.

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു സൂപ്രണ്ടിനെതിരെയുള്ള നടപടി. ഇതില്‍ പ്രതിഷേധിച്ചാണ് ഡോക്ടര്‍മാര്‍ സമരം നടത്താന്‍ തീരുമാനിച്ചത്. വിഷയത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടില്‍ സൂപ്രണ്ടിന്റെ ഭാഗത്ത് നിന്നും കൃത്യവിലോപം സംഭവിച്ചതായി കണ്ടെത്തിയിരുന്നു. ആശുപത്രിയിലെ തുടര്‍ച്ചയായുണ്ടാകുന്ന പ്രശ്നങ്ങളുടെ പരിഹാരത്തിന് അനാസ്ഥ കാണിക്കുന്ന സൂപ്രണ്ടിനെതിരെ നടപടി വേണമെന്നും ശുപാര്‍ശ ചെയ്തിരുന്നു.

കഴിഞ്ഞ ദിവസമാണ് മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട അന്തേവാസി വാഹനാപകടത്തില്‍ മരിച്ചത്. റിമാന്‍ഡ് പ്രതിയായിരുന്ന മലപ്പുറം സ്വദേശി മുഹമ്മദ് ഇര്‍ഫാനാണ് കോട്ടക്കലില്‍ വാഹനാപകടത്തില്‍ മരിച്ചത്. വാഹന മോഷണക്കേസുകളില്‍ റിമാന്‍ഡിലായിരുന്ന മുഹമ്മദ് ഇര്‍ഫാനെ, മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുമ്ബാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. മൂന്നാം വാര്‍ഡിലെ സെല്ലിലുണ്ടായിരുന്ന ഇര്‍ഫാന്‍ സ്പൂണ്‍ ഉപയോഗിച്ച്‌ കുളിമുറിയുടെ ഭിത്തി തുരന്നാണ് പുറത്തുകടന്നത്.

B4 Admin

Recent Posts

വൈറൽ സല്യൂട്ടിലൂടെ തരംഗമായി അയിഷ ഫാത്തിമ: വീണ്ടും കണ്ടുമുട്ടി മുഖ്യമന്ത്രി!

സോഷ്യൽ മീഡിയയിൽ വലിയ തരംഗമായി മാറിയ പെൺകുട്ടിയുടെ സല്യൂട്ടും മുഖ്യമന്ത്രി വി.ഡി. സതീശന്റെ മറുപടി സല്യൂട്ടും വീണ്ടും ചർച്ചയാകുന്നു. എസ്.പി.സി.…

9 hours ago

വിദ്യാർത്ഥിനികളെ അനധികൃത യാത്രയ്ക്ക് കൊണ്ടുപോയ സംഭവം: ബീഹാറിൽ അധ്യാപകനും പ്രഥമാധ്യാപകനും സസ്പെൻഷൻ!

ബീഹാറിലെ ഗോപാൽഗഞ്ച് ജില്ലയിലെ വൃന്ദാവൻ പഞ്ചായത്തിലുള്ള സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ ആറ് പ്ലസ് വൺ വിദ്യാർത്ഥിനികളെ അനുമതിയില്ലാതെ രാജ്ഗിറിലേക്ക്…

10 hours ago

നിർമ്മിതബുദ്ധി ചിപ്പുകൾ ചൈനയിലേക്ക് കടത്താൻ വൻ ഗൂഢാലോചന: ആലീസ് ഹുവാങ്ങിന്റെ കൂട്ടാളി ലീ മിങ്ങിനെതിരെ അന്താരാഷ്ട്ര അന്വേഷണം!

അമേരിക്കൻ സാങ്കേതിക ഭീമനായ എൻവിഡിയയുടെ കയറ്റുമതി നിയന്ത്രണമുള്ള അത്യാധുനിക നിർമ്മിതബുദ്ധി (എ.ഐ) ചിപ്പുകൾ തെക്കുകിഴക്കൻ ഏഷ്യൻ ഇടനിലക്കാർ വഴി ചൈനയിലേക്ക്…

10 hours ago

160 കോടിയുടെ സ്വർണ്ണക്കാഴ്ച! തിരുമലയിൽ ചരിത്രം കുറിക്കാൻ 121 കിലോ സ്വർണ്ണാഭരണങ്ങൾ: ഭക്തൻ ആരാണ്?

ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിലൊന്നായ തിരുമല തിരുപ്പതി ശ്രീവെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ അപൂർവമായൊരു സ്വർണ്ണ സമർപ്പണത്തിന് ഒരുങ്ങുന്നു. ഏകദേശം 150…

13 hours ago

ചക്കുളത്തുകാവ് കാർത്തിക പൊങ്കാല മഹോത്സവം: ഭക്തജനങ്ങളുടെ സുരക്ഷയ്ക്കായി വിപുലമായ ഗതാഗത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു!

ഭാരതത്തിന്റെ സനാതന സാംസ്കാരിക പൈതൃകത്തിന്റെയും അചഞ്ചലമായ ദേവീഭക്തിയുടെയും മഹത്തായ സംഗമവേദിയായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ വിശ്വപ്രസിദ്ധമായ കാർത്തിക പൊങ്കാലയോടനുബന്ധിച്ച് മേഖലയിൽ…

13 hours ago

ഖാർഗെയ്ക്ക് മുന്നിൽ എ ഗ്രൂപ്പിന്റെ പരാതിപ്പെരുമഴ! വി.ഡിക്കെതിരെ പടയൊരുക്കം

കേരളത്തിലെ കോൺഗ്രസിൽ വീണ്ടും ഗ്രൂപ്പ് സമവാക്യങ്ങൾ സജീവമാകുന്നു. പാർട്ടിയിലും ഭരണത്തിലും തങ്ങൾ അവഗണിക്കപ്പെടുന്നുവെന്ന കടുത്ത അതൃപ്തിയുമായി എ ഗ്രൂപ്പ് നേതാക്കൾ…

14 hours ago