yogi
ലക്‌നൗ: ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍ നായകനായ സാമ്രാട്ട് പൃഥ്വിരാജ് എന്ന സിനിമയെ നികുതിയില്‍ നിന്ന് ഒഴിവാക്കി യോഗി സർക്കാർ. നാളെയാണ് രാജ്യവ്യാപകമായി ചിത്രം പ്രദര്‍ശനത്തിന്റെ പ്രദർശനം. ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനത്തില്‍ മറ്റു മന്ത്രിമാര്‍ക്കൊപ്പം പങ്കെടുത്ത ശേഷമാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സാമ്രാട്ട് പൃഥ്വിരാജിനെ നികുതിയില്‍ നിന്ന് ഒഴിവാക്കിയതായി പ്രഖ്യാപിച്ചത്.
ചരിത്ര പുരുഷന്‍ പൃഥ്വിരാജ് ചൗഹാന്റെ ജീവിത കഥ പ്രമേയമാക്കിയുള്ള സിനിമയാണ് സാമ്രാട്ട് പൃഥ്വിരാജ്. അക്ഷയ്കുമാറിന്റെ നായികയായി എത്തുന്നത് മാനുഷി ചില്ലാര്‍ ആണ്.ചന്ദ്രാ പ്രകാശ് ദ്വിവേദിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത്.
ചരിത്രമാണ് ചിത്രം പറഞ്ഞുവെയ്ക്കുന്നതെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. കഴിഞ്ഞ കാലങ്ങളിലെ തെറ്റുകള്‍ മനസിലാക്കി തിരുത്താന്‍ ശ്രമിക്കുകയാണ്. കഴിഞ്ഞ 75 വര്‍ഷത്തിനിടെ സംഭവിച്ച തെറ്റുകള്‍ തിരുത്താനുള്ള ശ്രമമാണ് നടന്നുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. അടുത്ത 25 വര്‍ഷം കൊണ്ട് രാജ്യത്ത് സമഗ്രമായ മാറ്റം കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുപോകുന്നതെന്നും യോഗി പറഞ്ഞു.
യാഷ് രാജ് ഫിലിംസാണ് ചിത്രത്തിന്റെ നിര്‍മ്മാണം.ഹിന്ദിക്ക് പുറമേ തമിഴ്, തെലുങ്ക്, എന്നി പ്രാദേശിക ഭാഷകളിലേക്ക് മൊഴി മാറ്റിയും ചിത്രം പ്രദര്‍ശനത്തിന് എത്തും.
ജോധ്പൂര്‍ : ഭാരതത്തിന്റെ ഏറ്റവും വലിയ വ്യോമാഭ്യാസമായ 'തരംഗ് ശക്തി'യുടെ ഭാഗമായി തദ്ദേശീയ പ്രതിരോധ നിര്‍മ്മാണ കരുത്ത് ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍…
നമ്മുടെ പരിസരം എത്രത്തോളം വൃത്തിയാകണമെങ്കിലും നമ്മള്‍ സ്വയം തീരുമാനിയ്ക്കണം. വ്യക്തിശുചിത്വം പോലെ തന്നെ പ്രധാനപ്പെട്ടതാണ് പരിസര ശുചിത്വവും. ചില ആളുകള്‍…
കേരളത്തിന്റെ സാംസ്‌കാരിക രംഗത്ത് സമാനതകളില്ലാത്ത സംഭാവനകള്‍ നല്‍കിയ പ്രമുഖ നാടകപ്രവര്‍ത്തകനും സംഘാടകനും ചലച്ചിത്രകാരനുമാണ് സൂര്യ കൃഷ്ണമൂര്‍ത്തി. ലോകത്തെ ഏറ്റവും വലിയ…
തിരുവനന്തപുരം : സി എം ആര്‍ എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍മന്ത്രി പി.എ.…
തിരുവനന്തപുരം : മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങളിലേക്ക് ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര നടത്തിയതിന് പണം മുടക്കിയത് ആരെന്ന് ഇനിയും മുഖ്യമന്ത്രി…
ഒരു കാലത്ത് മലയാള സിനിമയില്‍ മിന്നിത്തിളങ്ങിയിരുന്ന താരസഹോദരിമാരായിരുന്നു അംബികയും അനുജത്തി രാധയും. ഇരുവരും തുടര്‍ന്ന് 'എ.ആര്‍.എസ്. സ്റ്റുഡിയോസ്' എന്ന പേരില്‍…