Monday, December 22, 2025

പ്രശ്നങ്ങള്‍ പരിഹരിച്ചു;കണ്ടന്‍റ് റൈറ്റേഴ്‌സിന് ആശ്വാസം, ആകര്‍ഷകമായ അപ്ഡേറ്റുകളുമായി കുറ്റി പെൻസിൽ തിരിച്ചെത്തി

കോഴിക്കോട്:മിക്ക മലയാളം കണ്ടന്‍റ് റൈറ്റേഴ്‌സും ആശ്രയിച്ചിരുന്നതാണ് കുറ്റിപ്പെന്‍സില്‍.ഇതിന്റെ ഒരു കുറവ് വളരെ ഏറെ പ്രയാസത്തിൽ ആക്കിയിരുന്നു.കുറ്റിപെന്‍സില്‍ ചില ഹോസ്റ്റിംഗ് പ്രശ്നങ്ങള്‍ നേരിട്ടിരുന്നു.എന്നാൽ പ്രശ്നങ്ങൾ പരിഹരിച്ച് ആകര്‍ഷകമായ അപ്ഡേറ്റുകളുമായി കുറ്റിപെൻസിൽ തിരിച്ചെത്തിയ വാർത്തയാണ് ഇപ്പോൾ വരുന്നത്.

ഈയടുത്തിടെയാണ് ഡാര്‍ക്ക് മോഡ് സെറ്റിങ്സ് കുറ്റിപ്പെന്‍സില്‍ അപ്ഡേറ്റ് ചെയ്തത്. യൂസര്‍ ഫ്രണ്ട്ലിയായതിനാല്‍ മിക്ക മലയാളം കണ്ടന്‍റ് റൈറ്റേഴ്സ് ആശ്രയിച്ചിരുന്നത് ഈ സംവിധാനമാണ്. നേരത്തെ കുറ്റിപെന്‍സില്‍ എടുക്കുന്നവര്‍ക്ക് അക്കൗണ്ട് സസ്പെന്‍ഡഡ് എന്നാണ് സെര്‍ച്ച് റിസള്‍ട്ടില്‍ കാണിച്ചിരിക്കുന്നത്. kuttipencil.in എന്ന വിലാസത്തില്‍ ഇപ്പോള്‍ സൈറ്റ് ലഭിക്കും. പിഡിഎഫ് ഫയലുകളിലെയും ഇമേജുകളിലെയും മലയാളം കണ്ടന്റ് , ടെക്സ്റ്റ് ആക്കി മാറ്റാനുള്ള യൂട്ടിലിറ്റിയാണ് കുറ്റിപെന്‍സില്‍. കൂടാതെ ഇന്‍സ്ക്രിപ്റ്റ് മലയാളം , മംഗ്ലീഷ് ടൈപ്പിങ്ങിനും ഇത് ഉപയോഗിക്കാറുണ്ട്. പെട്ടെന്ന് വേഡ് കൗണ്ട് കണ്ടെത്താന്‍ എളുപ്പമാണെന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.

Related Articles

Latest Articles