തിരുവനന്തപുരം: 24 മലയാളികളടക്കം 49 ജീവനുകളെടുത്ത കുവൈറ്റ് തീപിടിത്തം നടന്നത് ഒരു മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ ക്യാമ്പിലാണ്. തിരുവല്ല നിരണം സ്വദേശി കെ ജി എബ്രഹാം മാനേജിങ് ഡയറക്ടർ ആയ എൻ ബി ടി സി യുടെ ക്യാമ്പിലാണ് അഗ്നിബാധ ഉണ്ടായത്. തീപിടിത്തത്തിനെതിരെയുള്ള മുന്നൊരുക്കങ്ങൾ സംബന്ധിച്ച നിയമങ്ങൾ കമ്പനി പാലിച്ചിരുന്നില്ല എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. നിരവധി മുനിസിപ്പാലിറ്റി ജീവനക്കാരെ കുവൈറ്റ് സസ്‌പെൻഡ് ചെയ്തത് ഇതിന് തെളിവാണ്. എന്നാൽ മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനി എന്നതിൽ കവിഞ്ഞ് കൂടുതൽ വിവരങ്ങൾ കേരളത്തിലെ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നില്ല. ഇത് കെ ജി എബ്രഹാമിന്റെ സിനിമാ മാദ്ധ്യമ മേഖലയിലുള്ള സ്വാധീനം കൊണ്ടാണെന്ന് ആരോപണം ഉയർന്നുകഴിഞ്ഞു.
പൃഥ്വിരാജ് സുകുമാരൻ അഭിനയിച്ച ആടുജീവിതം എന്ന സിനിമയുടെ നിർമ്മാതാവാണ് കെ ജി എബ്രഹാം. സിനിമയിലെയും മാദ്ധ്യമ രംഗത്തെയും ചിലർ എൻ ബി ടി സി യുടെ ഉടമസ്ഥതയിലുള്ള ആഡംബര ഹോട്ടലിൽ സ്ഥിരം അതിഥികളാണെന്ന് ആരോപണമുണ്ട്. കൂടാതെ കേരളത്തിലെ മിക്ക ടെലിവിഷൻ ചാനലുകളുടെയും വൈകുന്നേരത്തെ പരിപാടികളുടെ സ്പോൺസറും എൻ ബി ടി സി ആണ്. ഇക്കാരണങ്ങൾ കൊണ്ടുതന്നെ വൻ വീഴ്ച്ച വരുത്തിയ കമ്പനിയുടെ വിഷാദശാംശങ്ങൾ മാദ്ധ്യമങ്ങൾ മുക്കുകയാണെന്ന് ആരോപണമുണ്ട്. കുവൈറ്റിൽ കോൺട്രാക്റ്റിംഗ് കമ്പനിയായി രജിസ്റ്റർ ചെയ്ത കമ്പനിക്ക് വിവിധ മേഖലകളിൽ സ്ഥാപനങ്ങളുണ്ട്.
അതേസമയം അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം 24 ആയി. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്. 49 മൃതദേഹങ്ങളാണ് കണ്ടെടുത്തിട്ടുള്ളത്. കുവൈറ്റ് ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുന്നതായും പരിക്കേറ്റവർക്ക് ചികിത്സാ സഹായം ഉറപ്പുവരുത്തുമെന്നും കേന്ദ്രമന്ത്രി ജോർജ് കുര്യൻ പറഞ്ഞു. മൃതദേഹം ഡി എൻ എ ടെസ്റ്റ് നടത്തി തിരിച്ചറിയാനുള്ള പ്രവർത്തനങ്ങൾ കുവൈറ്റ് അധികൃതർ നടത്തുകയാണ്. ആ നടപടിക്രമങ്ങൾക്ക് ശേഷമേ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ച് മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ കഴിയു. അതിനാവശ്യമായ തീവ്രശ്രമം കേന്ദ്രസർക്കാർ നടത്തുന്നുണ്ട്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർദ്ധൻ സിംഗ് കുവൈറ്റിലേക്ക് തിരിച്ചിട്ടുണ്ട്. അദ്ദേഹം ഉടൻ അവിടെയെത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്. പരിക്കേറ്റവർക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ചികിത്സാ സഹായം നൽകുമെന്നും സംസ്ഥാന സർക്കാരുമായി യോജിച്ച് പ്രവർത്തിക്കുമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
ദില്ലി : ഭാരതത്തിലെ ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുന്നു എന്ന പാകിസ്ഥാന്റെ ആരോപണങ്ങൾ തള്ളി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. പാകിസ്ഥാന്റേത് വെറും വിരൽ…
ലഖ്‌നൗ: ഉത്തർപ്രദേശിലെ സ്ത്രീകളെ സാമ്പത്തികമായി സ്വയംപര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ വിപ്ലവകരമായ പദ്ധതിയുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ മൂന്ന് കോടി…
ശബരിമല സ്വർണക്കൊള്ളക്കേസില്‍ ഇന്ന് അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാർ റിമാൻഡിൽ. അടുത്ത മാസം 12വരെയാണ്…
ദില്ലി : ഇന്ത്യൻ ഫുട്ബോൾ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസൺ ഫെബ്രുവരിയിൽ ആരംഭിക്കാൻ അഖിലേന്ത്യാ…
തിരുവനന്തപുരം കഴക്കൂട്ടത്ത് അന്യസംസ്ഥാന തൊഴിലാളിയുടെ നാലുവയസ്സായ കുട്ടിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. കഴുത്തിനേറ്റ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായി.സംഭവത്തിൽ കസ്റ്റഡിയിലുള്ള…
പ്യോങ്യാങ്: വീണ്ടും മിസൈൽ പരീക്ഷണവുമായി ഉത്തര കൊറിയ. തങ്ങളുടെ ദീർഘദൂര തന്ത്രപ്രധാന ക്രൂയിസ് മിസൈലുകളാണ് ഇന്നലെ രാജ്യത്തിന്റെ പടിഞ്ഞാറൻ തീരത്ത്…