തിരുവനന്തപുരം : സെക്രട്ടറിയറ്റിനു മുന്നില്‍ സമരചിത്രം എടുക്കാനെത്തിയ പത്ര ഫോട്ടോഗ്രാഫറെ കയ്യേറ്റം ചെയ്ത സി ഐ ക്കെതിരെ നടപടി എടുക്കണമെന്ന് പത്ര പ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
കേരള കൗമുദി ഫോട്ടോഗ്രാഫര്‍ നിശാന്ത് ആലുക്കാടിനെയാണ് കണ്‍ട്രോള്‍ റൂം സി ഐ ഡി കെ പൃഥ്വിരാജ് കയ്യേറ്റം ചെയ്തത്. കോവിഡ് വ്യാപനം രൂക്ഷമായ ഈ ഘട്ടത്തില്‍ വളരെ പ്രയാസം അനുഭവിച്ചാണ് മാധ്യമ പ്രവര്‍ത്തകര്‍ സമര കേന്ദ്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തുന്നതും അവ ക്യാമറയില്‍ പകര്‍ത്തുന്നതും. ഒരു പ്രകോപനവുമില്ലാതെയാണ് നിശാന്തിനെ കയ്യേറ്റം ചെയ്തത്. ഇതിനുത്തരവാദിയായ സി ഐ ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലവും സെക്രട്ടറി ബി അഭിജിത്തും ഡിജിപി ക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.
സെക്രട്ടറിയറ്റിനു മുന്നിലും ഏജീസ് ഓഫീസിന് മുന്നിലും റിപ്പോര്‍ട്ടര്‍മാരുടെയും ഫോട്ടോഗ്രാഫര്‍മാരുടെയും ഹെല്‍മെറ്റ് കാണാതാകുന്നതും പതിവാകുന്നു. ഇക്കാര്യത്തിലും പൊലീസിന്റെ ജാഗ്രത ഉണ്ടാകണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.
ശബരിമല ധർമ്മശാസ്താവിന്റെ പിതൃസ്ഥാനീയരായ പന്തളം രാജകൊട്ടാരത്തിൽ തികഞ്ഞ ദുഃഖസാന്ദ്രമായ അന്തരീക്ഷം. പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും…
നോയിഡയിലെ ഉത്തർപ്രദേശ് പോലീസിന്റെ കാര്യക്ഷമമായ അന്വേഷണ സംവിധാനങ്ങൾക്ക് മുന്നിൽ വെല്ലുവിളിയുയർത്തി സൂപ്പർനോവ കെട്ടിട സമുച്ചയത്തിൽ ദാരുണമായ ഒരു ദുരന്തം സംഭവിച്ചു.…
അസാമാന്യ ധീരതയിലൂടെ 174 ജീവനുകൾ രക്ഷിച്ച് ലോകത്തിന്റെ ആദരവ് ഏറ്റുവാങ്ങിയ ഭാരതീയ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ നേരിൽ സന്ദർശിച്ച്…
അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവിലയും ഉൽപാദനച്ചെലവും കുതിച്ചുയരുന്നതിനിടെ രാജ്യത്തെ സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ 'നയാര എനർജി' (Nayara Energy)…
ചില വിജയങ്ങൾക്ക് മെഡലുകളുടെ തിളക്കത്തേക്കാൾ കൂടുതൽ, തകർന്നുപോയ പ്രതീക്ഷകളുടെ വീണ്ടെടുപ്പിന്റെ കഥയാണ് പറയാനുണ്ടാകും.കണ്ണടച്ച് കഴിഞ്ഞ വർഷങ്ങളിലേക്ക് ഒന്നോടിച്ചു നോക്കൂ. ഒളിമ്പിക്സ്…
ഗുവാഹത്തി: അസ്സമിന്റെ പരമ്പരാഗത മുള സമ്പത്തിനെ ആധുനിക സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ച് പുതിയൊരു സാമ്പത്തിക സാധ്യത തുറക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി ഹിമന്ത…