Friday, May 3, 2024
spot_img

മാധ്യമ പ്രവര്‍ത്തകനെ കയ്യേറ്റം ചെയ്ത സി ഐ ക്കെതിരെ നടപടി ആവശ്യപ്പെട്ട് കെ യു ഡബ്‌ള്യൂ ജെ

തിരുവനന്തപുരം : സെക്രട്ടറിയറ്റിനു മുന്നില്‍ സമരചിത്രം എടുക്കാനെത്തിയ പത്ര ഫോട്ടോഗ്രാഫറെ കയ്യേറ്റം ചെയ്ത സി ഐ ക്കെതിരെ നടപടി എടുക്കണമെന്ന് പത്ര പ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

കേരള കൗമുദി ഫോട്ടോഗ്രാഫര്‍ നിശാന്ത് ആലുക്കാടിനെയാണ് കണ്‍ട്രോള്‍ റൂം സി ഐ ഡി കെ പൃഥ്വിരാജ് കയ്യേറ്റം ചെയ്തത്. കോവിഡ് വ്യാപനം രൂക്ഷമായ ഈ ഘട്ടത്തില്‍ വളരെ പ്രയാസം അനുഭവിച്ചാണ് മാധ്യമ പ്രവര്‍ത്തകര്‍ സമര കേന്ദ്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തുന്നതും അവ ക്യാമറയില്‍ പകര്‍ത്തുന്നതും. ഒരു പ്രകോപനവുമില്ലാതെയാണ് നിശാന്തിനെ കയ്യേറ്റം ചെയ്തത്. ഇതിനുത്തരവാദിയായ സി ഐ ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലവും സെക്രട്ടറി ബി അഭിജിത്തും ഡിജിപി ക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.

സെക്രട്ടറിയറ്റിനു മുന്നിലും ഏജീസ് ഓഫീസിന് മുന്നിലും റിപ്പോര്‍ട്ടര്‍മാരുടെയും ഫോട്ടോഗ്രാഫര്‍മാരുടെയും ഹെല്‍മെറ്റ് കാണാതാകുന്നതും പതിവാകുന്നു. ഇക്കാര്യത്തിലും പൊലീസിന്റെ ജാഗ്രത ഉണ്ടാകണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.

Related Articles

Latest Articles