KSRTC-salary-ditribution-today
തിരുവനന്തപുരം: ഇന്ധനലോറികളുടെ രണ്ട് ദിവസത്തെ സമരത്തെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സിയില്‍ ഇന്ധനക്ഷാമം രൂക്ഷമാകുന്നു. വ്യഴാഴ്ച സമരം അവസാനിച്ചെങ്കിലും തെക്കന്‍ ജില്ലകളില്‍ പല ഡിപ്പോകളിലും ഇന്ധനശേഖരം തീര്‍ന്നതോടെ പലയിടങ്ങളിലും സര്‍വീസ് മുടങ്ങാന്‍ സാധ്യത. ഡിപ്പോകളിലെ കരുതല്‍ ശേഖരം ഉപയോഗിച്ചാണ് രണ്ട് ദിവസങ്ങളിലെ സര്‍വീസ് നടത്തിയത്.
വെള്ളിയാഴ്ച രാവിലെയോടെ കരുതലും തീര്‍ന്നതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. കൊല്ലം, കുളത്തൂപ്പുഴ, കാട്ടാക്കട, നെയ്യാറ്റിന്‍കര, പേരൂര്‍ക്കട, നെടുമങ്ങാട് എന്നിവടങ്ങളിലാണ് ഇന്ധനക്ഷാമം രൂക്ഷമായത്. അതേസമയം, വ്യാഴാഴ്ച വൈകിട്ടോടെ സമരം പിന്‍വലിക്കുകയും വെള്ളിയാഴ്ച രാവിലെയോടെയാണ് ഇരമ്പനത്ത് ലോഡിങ് ആരംഭിക്കുകയും ചെയ്ത സാഹചര്യത്തില്‍ വൈകുന്നേരത്തോടെ ഡിപ്പോകളില്‍ ഇന്ധനമെത്തുമെന്നാണ് കെ.എസ്.ആര്‍.ടി.സിയുടെ പ്രതീക്ഷ. അല്ലാത്തപക്ഷം സര്‍വീസുകള്‍ മുടങ്ങുന്ന സാഹചര്യമാണെന്നും അധികൃതര്‍ വ്യക്തമാക്കുന്നുണ്ട്.
നേരത്തെ ബള്‍ക്ക് പര്‍ച്ചെയ്സര്‍ എന്ന നിലയില്‍ നേരിട്ടാണ് കെ.എസ്.ആര്‍.ടി.സി കമ്പനികളില്‍ നിന്നും ഇന്ധനം വാങ്ങിയിരുന്നത്. എന്നാല്‍ ബള്‍ക്ക് പര്‍ച്ചെയ്സര്‍ വിഭാഗത്തിനുള്ള നിരക്ക് കുത്തനെ കൂട്ടിയതോടെ ഇതില്‍ നിന്ന് പിന്‍വാങ്ങുകയും സ്വകാര്യ പമ്പുകളെ ആശ്രയിക്കുകയും ചെയ്തിരുന്നു. ഇതാണ് ലോറി സമരം കെ.എസ്.ആര്‍.ടി.സിയെയും ബാധിക്കാന്‍ കാരണമായത്. കെ.എസ്.ആര്‍.ടി.സിയെ മാത്രമല്ല, മറ്റ് പമ്പുകളെയും ഇന്ധനക്ഷാമം ബാധിച്ച് തുടങ്ങിയിട്ടുണ്ട്.
ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽ വീണ്ടും അക്രമസംഭവങ്ങൾ പടരുന്നു. തിരക്കേറിയ മോഗ്ബസാർ മേഖലയിൽ ഇന്ന് വൈകുന്നേരമുണ്ടായ ബോംബ് സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു.…
തിരുവനന്തപുരം: പുതിയ തിരിച്ചറിയൽ രേഖ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോൾ നൽകിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരം ഫോട്ടോ പതിപ്പിച്ച…
ഭൂമി അതിവേഗം ചൂടുപിടിച്ചുകൊണ്ടിരിക്കുന്നതിന്റെ യഥാർത്ഥ കാരണങ്ങളെക്കുറിച്ചുള്ള പുതിയ കണ്ടെത്തലുകൾ ആഗോള കാലാവസ്ഥാ ചർച്ചകളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുകയാണ്. മനുഷ്യരാശി നേരിടുന്ന…
ആലപ്പുഴ : സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച ഇടങ്ങളിൽ പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കും. രോഗബാധ സ്ഥിരീകരിച്ച പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലാണ്…
ദേശീയ തലസ്ഥാന മേഖലയിലെ യാത്രാക്ലേശത്തിന് പരിഹാരമായി ദില്ലി മെട്രോ ശൃംഖലയുടെ വിപുലമായ വികസന പദ്ധതികൾക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.…
തിരുവനന്തപുരം : വർക്കല അകത്തുമുറിയിൽ വന്ദേഭാരത് ട്രെയിൻ ഓട്ടോയിൽ ഇടിച്ച സംഭവത്തിൽ ഇന്ത്യന്‍ റെയിൽവേ അന്വേഷണം തുടങ്ങി. നിർമാണപ്രവർത്തനങ്ങൾക്കായി സ്റ്റേഷന്‍റെ…