Thursday, March 28, 2024
spot_img

ഇന്ധനക്ഷാമം രൂക്ഷം: കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ മുടങ്ങാൻ സാധ്യത: ജനങ്ങൾ വീണ്ടും ദുരിതലകുമോ?

തിരുവനന്തപുരം: ഇന്ധനലോറികളുടെ രണ്ട് ദിവസത്തെ സമരത്തെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സിയില്‍ ഇന്ധനക്ഷാമം രൂക്ഷമാകുന്നു. വ്യഴാഴ്ച സമരം അവസാനിച്ചെങ്കിലും തെക്കന്‍ ജില്ലകളില്‍ പല ഡിപ്പോകളിലും ഇന്ധനശേഖരം തീര്‍ന്നതോടെ പലയിടങ്ങളിലും സര്‍വീസ് മുടങ്ങാന്‍ സാധ്യത. ഡിപ്പോകളിലെ കരുതല്‍ ശേഖരം ഉപയോഗിച്ചാണ് രണ്ട് ദിവസങ്ങളിലെ സര്‍വീസ് നടത്തിയത്.

വെള്ളിയാഴ്ച രാവിലെയോടെ കരുതലും തീര്‍ന്നതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. കൊല്ലം, കുളത്തൂപ്പുഴ, കാട്ടാക്കട, നെയ്യാറ്റിന്‍കര, പേരൂര്‍ക്കട, നെടുമങ്ങാട് എന്നിവടങ്ങളിലാണ് ഇന്ധനക്ഷാമം രൂക്ഷമായത്. അതേസമയം, വ്യാഴാഴ്ച വൈകിട്ടോടെ സമരം പിന്‍വലിക്കുകയും വെള്ളിയാഴ്ച രാവിലെയോടെയാണ് ഇരമ്പനത്ത് ലോഡിങ് ആരംഭിക്കുകയും ചെയ്ത സാഹചര്യത്തില്‍ വൈകുന്നേരത്തോടെ ഡിപ്പോകളില്‍ ഇന്ധനമെത്തുമെന്നാണ് കെ.എസ്.ആര്‍.ടി.സിയുടെ പ്രതീക്ഷ. അല്ലാത്തപക്ഷം സര്‍വീസുകള്‍ മുടങ്ങുന്ന സാഹചര്യമാണെന്നും അധികൃതര്‍ വ്യക്തമാക്കുന്നുണ്ട്.

നേരത്തെ ബള്‍ക്ക് പര്‍ച്ചെയ്സര്‍ എന്ന നിലയില്‍ നേരിട്ടാണ് കെ.എസ്.ആര്‍.ടി.സി കമ്പനികളില്‍ നിന്നും ഇന്ധനം വാങ്ങിയിരുന്നത്. എന്നാല്‍ ബള്‍ക്ക് പര്‍ച്ചെയ്സര്‍ വിഭാഗത്തിനുള്ള നിരക്ക് കുത്തനെ കൂട്ടിയതോടെ ഇതില്‍ നിന്ന് പിന്‍വാങ്ങുകയും സ്വകാര്യ പമ്പുകളെ ആശ്രയിക്കുകയും ചെയ്തിരുന്നു. ഇതാണ് ലോറി സമരം കെ.എസ്.ആര്‍.ടി.സിയെയും ബാധിക്കാന്‍ കാരണമായത്. കെ.എസ്.ആര്‍.ടി.സിയെ മാത്രമല്ല, മറ്റ് പമ്പുകളെയും ഇന്ധനക്ഷാമം ബാധിച്ച്‌ തുടങ്ങിയിട്ടുണ്ട്.

Related Articles

Latest Articles