nupoor-sharma
ലക്‌നൗ: പ്രവാചക നിന്ദയുടെ പേരിൽ പ്രയാഗ്‌രാജിൽ കലാപം സൃഷ്ടിക്കാൻ ശ്രമിച്ച സംഭവത്തിൽ അറസ്റ്റിലായ പ്രതിയുടെ വീട് പൊളിച്ചുമാറ്റി ഉത്തർപ്രദേശ് സർക്കാർ. പ്രധാനപ്രതി ജാവേദ് അഹമ്മദിന്റെ വീടാണ് പൊളിച്ച് നീക്കിയിരിക്കുന്നത്. സർക്കാർ ഭൂമി കയ്യേറി അനധികൃതമായി നിർമ്മിച്ചതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വീട് പൊളിക്കാൻ സർക്കാർ ഉത്തരവിട്ടത്.
അനധികൃത നിർമ്മാണമെന്ന് കണ്ടെത്തിയതോടെ രാവിലെ 11 മണിയോടെ വീടൊഴിയാൻ പ്രാദേശിക ഭരണകൂടം വീട്ടുകാർക്ക് നിർദ്ദേശം നൽകിയിരുന്നു. ഇവരെ ഒഴിപ്പിച്ച ശേഷമാണ് പ്രാദേശിക ഭരണകൂടം തുടർ നടപടികൾ സ്വീകരിച്ചത്. രാവിലെ തന്നെ ബുൾ ഡോസറുകളുമായി അധികൃതരും പോലീസും എത്തിയിരുന്നു. തുടർന്ന് സാധനങ്ങൾ മാറ്റാൻ ഇവരും സഹായിച്ചിരുന്നു. ഇതിന് ശേഷം ഉച്ചയോടെയാണ് വീട് പൊളിച്ചത്. ജെകെ അഷിന കോളനിയിലെ കരേലിയിലാണ് ജാവേദ് അഹമ്മദ് കുടുംബവുമൊത്ത് താമസിക്കുന്നത്.
കോഴിക്കോട്: ഗര്‍ഭിണിയായ പങ്കാളിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് ക്രൂരമായി പൊള്ളിച്ച സംഭവത്തില്‍ പ്രതി ഷാഹിദ് റഹ്‌മാൻ റിമാൻഡിൽ. താമരശ്ശേരി ജുഡീഷ്യല്‍ ഒന്നാം…
ദക്ഷിണേഷ്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ നിർണ്ണായകമായ മാറ്റങ്ങൾ പ്രവചിക്കുന്നതാണ് 2025 ഡിസംബറിൽ പുറത്തുവന്ന യുഎസ് പ്രതിരോധ വകുപ്പിന്റെ (പെന്റഗൺ ) വാർഷിക…
ഭുവനേശ്വർ: മുതിർന്ന കമാൻഡർ ഉൾപ്പെടെ നാല് കമ്മ്യൂണിസ്റ്റ് ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ച് സുരക്ഷാസേന. തലയ്ക്ക് 1.1 കോടി രൂപ ഇനാം…
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിൽ ചരിത്ര വിജയം നേടിയ ബിജെപി കേവല ഭൂരിപക്ഷവും ഉറപ്പിച്ചു. ചർച്ചകൾക്കൊടുവിൽ കണ്ണമ്മൂല വാർഡിൽ…
റിയാദ് : ലോകത്തെ ഏറ്റവും ചൂടേറിയ പ്രദേശങ്ങളിലൊന്നായ സൗദി അറേബ്യയിൽ അപ്രതീക്ഷിത മഞ്ഞുവീഴ്ച . രാജ്യത്തിന്റെ വടക്കൻ മേഖലകളായ തബൂക്ക്,…
ധാക്ക : ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങൾ തുടരുന്നു. രാജ്ബാരി ജില്ലയിൽ ബുധനാഴ്ച രാത്രിയുണ്ടായ ഇസ്‌ലാമിസ്റ്റുകളുടെ ആക്രമണത്തിൽ 29 വയസ്സുള്ള ഹിന്ദു…