Saturday, May 4, 2024
spot_img

മത നിന്ദ; ദി ലേഡി ഓഫ് ഹെവൻ പിൻവലിച്ച് തീയേറ്റർ ഉടമകൾ; സിനിമയ്‌ക്കെതിരെ പ്രതിക്ഷേധവുമായി ആയിരങ്ങൾ; മുഖം കാട്ടാതെ ബുർഖ ധരിച്ചെത്തിയിട്ടും ആരോപണം പ്രവാചകന്റെ മകൾ ഫാത്തിമയെന്ന്

മത നിന്ദയുടെ പേരിൽ ദി ലേഡി ഓഫ് ഹെവൻ എന്ന സിനിമ തീയേറ്റർ ഉടമകൾ പിൻവലിച്ചു. സാഹിത്യത്തിനും കലയ്ക്കും പ്രാധാന്യം നൽകുകയും സ്വന്തം കഴിവിനെ മികച്ച രീതിയിൽ വളർത്തിയെടുക്കുകയും ചെയ്യുന്ന ആളുകൾ ഇന്നത്തെ കാലത്ത് നിരവധിയാണ്. എന്നാൽ ഇവയ്‌ക്കൊന്നും സ്വാതന്ത്ര്യം നൽകാതെ മത നിന്ദ ആരോപിച്ച് കലാപത്തിന് ഒരുങ്ങുകയാണ് മറ്റുചിലർ. ഇപ്പോൾ ദി ലേഡി ഓഫ് ഹെവൻ എന്ന സിനിമയുടെ പേരിൽ ബ്രിട്ടണിൽ കലാപം നടക്കുകയാണ്. ഒരു സിനിമ ചിത്രീകരിക്കുമ്പോൾ ഏറ്റവും മികച്ച രീതിയിൽ തന്നെ അത് അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നവർ ആണ് ആ സിനിമയിലെ അണിയറപ്രവർത്തകർ. എന്നാൽ കറുത്ത മൂടി കഥാപാത്രത്തിന് നൽകിയാണ് ഈ സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്. എന്നിട്ട് പോലും മത നിന്ദ ആരോപിച്ച് ആയിരങ്ങൾ പ്രക്ഷോപം നടത്തുകയാണ്

 

ജൂബിൽ ആഘോഷങ്ങൾ നടന്ന വാരാന്ത്യത്തിൽ പുറത്തിറക്കിയ ചിത്രം പ്രതിഷേധത്തെ തുടർന്ന് സിനിവേൾഡ് അവരുടെ തീയറ്ററുകളിൽ നിന്നെല്ലാം പിൻവലിക്കുകയായിരുന്നു. എന്നാൽ, ഇന്നലെയും ലണ്ടനിലെ പല സിനിമാശാലകളിലും പ്രദർശിപ്പിക്കുന്ന ചിത്രങ്ങളുടെ പട്ടികയിൽ ഇതും ഉണ്ടായിരുന്നു. ചിത്രം പ്രദർശനം നടത്തിയിരുന്ന ബ്രാഡ്ഫോർഡ്, ബോൾട്ടൻ, ബിർമ്മിങ്ഹാം, ഷെഫീൽഡ് തുടങ്ങിയ ഇടങ്ങളിലെ സിനിമാശാലകൾക്ക് മുന്നിൽ നൂറുകണക്കിനാളുകളായിരുന്നു പ്രതിഷേധവുമായി തടിച്ചു കൂടിയത്.

 

സിനിമ പിൻവലിച്ച നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് പറഞ്ഞ് സിനിമയുടെ എക്സിക്യുട്ടീവ് പ്രൊഡ്യുസർ മാലിക് ഷിലിബാക് രംഗത്തെത്തി. തീവ്രവാദികളുടെ ആവശ്യങ്ങൾക്ക് മുൻപിൽ മുട്ടുമടക്കുന്ന ഏർപ്പാടായിപോയി എന്നാണ് അദ്ദേഹം ഇതിനെ കുറിച്ച് പറഞ്ഞത്. 12 മില്യൺ പൗണ്ട് മുടക്കി ബ്രിട്ടനിൽ നിർമ്മിച്ച ചിത്രം ആരംഭിക്കുന്നത് ഐസിസിന്റെ ഇറാഖ് അധിനിവേശത്തിൽ നിന്നാണ്. ഒരു ജിഹാദി കൊലപാതകവും ഗ്രാഫിക് അനിമേഷനിലൂടെ കാണിക്കുന്നുണ്ട്. അതിനു ശേഷമാണ് പ്രവാചകന്റെ മക്കളിൽ ഒരാളായ ഫാത്തിമയുടെ കഥ പറയുന്നത്.

നേരത്തേ പ്രവാചകന്റെ കാർട്ടൂൺ വരച്ചതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളുടെ വെളിച്ചത്തിൽ, ഫാത്തിമ എന്ന കഥാപാത്രത്തെ സിനിമയിൽ മുഖം കാണിക്കാതെ കറുത്ത മുഖപടത്തിനുള്ളിൽ ഒതുക്കിയാണ് കാണിച്ചിരിക്കുന്നത്. എന്നാൽ, മത ചരിത്രം തെറ്റായ രീതിയിൽ ചിത്രീകരിച്ചു എന്നും ഇസ്ലാമിന്റെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് വ്യക്തികളെ മോശമായി ചിത്രീകരിച്ചു എന്നുമാണ് പ്രതിഷേധക്കാർ പറയുന്നത്. കഴിഞ്ഞ വർഷം കെയ്ൻസ് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ഈ ചിത്രംപക്ഷെ ഇക്കഴിഞ്ഞ ജൂൺ 3 നായിരുന്നു ബ്രിട്ടനിൽ റിലീസ് ചെയ്തത്. അതേസമയം ഈ ചിത്രത്തിലെ നെഗറ്റീവ് കഥാപാത്രങ്ങളെ മുഴുവൻ കറുത്തവർഗ്ഗക്കാരായി ആണ് ചിത്രീകരിച്ചിരിക്കുന്നത് എന്ന മറ്റൊരു ആരോപണവും ഉയരുന്നുണ്ട്. തികച്ചും വംശീയ വിവേചനവും വേർതിരിവും നിഴലിച്ചു നിൽക്കുന്ന ഒരു ചിത്രമാണെന്നാണ് ചില വിമർശകർ ആരോപിക്കുന്നത്

Related Articles

Latest Articles