Sunday, December 21, 2025

വൃശ്ചിക മാസത്തിലെ പൗർണമി !ലക്ഷദീപത്തിനൊരുങ്ങി പൗർണ്ണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരി ദേവി ക്ഷേത്രാങ്കണം

തിരുവനന്തപുരം : വിഴിഞ്ഞം വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരി ദേവി ക്ഷേത്രത്തിൽ ഈ മാസത്തിലെ പൗർണ്ണമിയായ ഞായറാഴ്ച ലക്ഷദീപങ്ങൾ തിരിതെളിയുന്നു. വിവിധ തരത്തിലുള്ള എണ്ണ വിളക്കുകളിലാണ് ദീപങ്ങൾ തെളിയുന്നത്. ഉച്ചക്ക് 1.30 മുതൽനാഗ നാഗേശ്വരി ദേവിക്കും നാഗദേവതകൾക്കും രത്നങ്ങളും സ്വർണ്ണവും അഷ്ടദ്രവ്യങ്ങളും ഉപയോഗിച്ച് വിധി പ്രകാരം 108 കലശപൂജയും കലശാഭിഷേകവും നടത്തും.

പുഷ്പാഭിഷേകം,സമ്പൂർണ്ണ നാഗരൂട്ട്,സർപ്പ ശാപ ദോഷ പരിഹാര പൂജ,കുടുംബ നാഗർ പൂജ,കാള സർപ്പ ദോഷ പരിഹാര പൂജ,ആഗ്രഹ സിദ്ധി പൂജ തുടങ്ങിയ വിവിധ നാഗപൂജകളും ഉണ്ടായിരിക്കുന്നതാണ്. വൈകുന്നേരം 3.30 മുതൽ കഴക്കൂട്ടം രുദ്രപ്രിയ ഡാൻസ് അക്കാഡമിയിലെ 51 കലാകാരൻമാർ ഒന്നിച്ച് അവതരിപ്പിക്കുന്ന നൃത്ത നൃത്യങ്ങൾ. 5 മണിക്ക് ചിത്രാ ത്യാഗരാജന്റ നൃത്തം. 7 മണിക്ക് ബാലപരമേശ്വരി കലാ ക്ഷേത്രയുടെ നൃത്ത നൃത്യങ്ങൾ.രാത്രി 8.30 മുതൽ രാജേഷ് ഗുരുക്കളുടെ നേതൃത്വത്തിൽ ശ്രീ ചക്ര സ്കൂൾ ഓഫ് കളരിപ്പയറ്റ് അവതരിപ്പിക്കുന്ന കളരിപ്പയറ്റ് ഉൾപ്പെടെ നിരവധി കലാപരിപാടികളും നടക്കും. രാത്രി 10 മണിക്ക് വലിയ ഗുരുസിയോടെ നട അടക്കും

Related Articles

Latest Articles