Friday, December 19, 2025

ശ്രദ്ധേയമായി “മനസ്സുകൊണ്ടൊരു പൊങ്കാല”; ആറ്റുകാൽ പൊങ്കാലയുടെ തത്സമയക്കാഴ്ച ഏറ്റവും കൂടുതൽ പേർ കണ്ടത് തത്വമയി നെ‌റ്റ്‌വർക്കിലൂടെ

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയുടെ തത്സമയക്കാഴ്ച (Attukal Pongala Live 2022) ഏറ്റവും കൂടുതൽ പേർ കണ്ടത് തത്വമയി നെ‌റ്റ്‌വർക്കിലൂടെ. “മനസ്സുകൊണ്ടൊരു പൊങ്കാല” എന്നപേരിൽ പൊങ്കാലദിനമായ ഇന്നലെ രാവിലെ 08:30 മുതലാണ് ആറ്റുകാൽ പൊങ്കാലയുടെ തത്സമയ സംപ്രേക്ഷണം ആരംഭിച്ചത്. ആ സമയം മുതൽ പൊങ്കൽ നിവേദിക്കുന്ന സമയം വരെയുള്ള ഭക്തിനിർഭരമായ കാഴ്ചകൾ തത്വമയി ടീം ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് എത്തിച്ചു.

ലക്ഷക്കണക്കിന് ആളുകളാണ് തത്വമയിയുടെ ഈ തത്സമയക്കാഴ്ച കണ്ടത്. അതോടൊപ്പം ലോകത്തിന്റെ ഏതു കോണിലുള്ള ഭക്തർക്കും അവരുടെ വീടുകളിലിടുന്ന പൊങ്കാലയുടെ ദൃശ്യങ്ങൾ അയച്ചുതരാൻ അവസരം ഒരുക്കിയിരുന്നു. അങ്ങനെ ഭക്തർ അയച്ചു തന്ന ദൃശ്യങ്ങൾ തത്വമയിയുടെ തത്സമയക്കാഴ്ചയിൽ ഉൾപ്പെടുത്തിയിരുന്നു. അതേസമയം സമാനമായ രീതിയിൽ ശബരിമല തിരുവാഭരണ ഘോഷയാത്രയും, മണ്ഡലമകരവിളക്കിന്റെ തത്സമയക്കാഴ്ചയും തത്വമയി നേരത്തെ ഒരുക്കിയിരുന്നു. ഇതും ലക്ഷക്കണക്കിന് പേരാണ് തത്വമയിയിലൂടെ കണ്ടത്.

Related Articles

Latest Articles