Celebrity

സൂപ്പര്‍ ലുക്കില്‍ ലാലേട്ടൻ; ആകാംക്ഷയിൽ ആരാധകർ; വൈറലായി ചിത്രം

മലയാളസിനിമയുടെ താരരാജാവ് മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രോ ഡാഡി. സിനിമയുടെ ചിത്രീകരണം ഹൈദരബാദില്‍ ഇന്ന് ആരംഭിച്ചുകഴിഞ്ഞു. കേരളത്തില്‍ ചിത്രീകരണത്തിന് അനുമതി ലഭിക്കാത്തതിനെ തുടര്‍ന്നാണ് ആശീര്‍വാദ് നിര്‍മ്മിക്കുന്ന ചിത്രം ഹൈദരബാദിലേക്ക് പോയത്.

പൃഥ്വിരാജ്, മീന, കല്യാണി പ്രിയദര്‍ശന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായി ഈ ചിത്രത്തിലുണ്ട്. ചിത്രീകരണത്തിന്റെ ദൃശ്യങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടെങ്കിലും ആരാധകർ കാത്തിരിക്കുന്നത് ലാലേട്ടന്റെ കഥാപാത്രത്തെയാണ്. ഏതു ലുക്കിലാകും ലാലേട്ടന്‍ എത്തുക എന്ന കൗതുകത്തിലാണ് ഇപ്പോൾ ലാലേട്ടൻ ആരാധകര്‍. ബ്രോ ആയാണോ അതോ ഡാഡിയായാണോ തങ്ങളുടെ പ്രിയതാരം എത്തുക എന്ന ആകാംക്ഷയിലാണ് ഏവരും.

അതേസമയം കാത്തിരിപ്പിന് അര്‍ദ്ധവിരാമം നല്‍കി മോഹന്‍ലാലിന്റെ പുത്തന്‍ ലുക്ക് എത്തിക്കഴിഞ്ഞിരിക്കുന്നു. സുഹൃത്ത് സമിര്‍ ഹംസയാണ് പുതു പുത്തൻ ചിത്രം പുറത്തുവിട്ടത്. എന്നാല്‍ ഇത് ബ്രോ ഡാഡിയിലെതു തന്നെയാണോ എന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. എന്തായാലും പുത്തൻ ലുക്കിലുള്ള ചിത്രം നിമിഷങ്ങൾക്കകം സമൂഹമാധ്യമങ്ങളിൽ ലാലേട്ടൻ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

admin

Recent Posts

വാട്സാപ്പ് മെസേജ് വഴി ആദ്യഭാര്യയെ മുത്തലാഖ് ചെയ്തു; തെലങ്കാനയിൽ 32-കാരൻ അറസ്റ്റിൽ

ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…

6 hours ago

മമതാ ബാനര്‍ജിയുടെ ലക്ഷ്യം വോട്ട് ബാങ്ക് ! തൃണമൂല്‍ കോൺഗ്രസ് എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നു; രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…

6 hours ago

അങ്ങനെ അതും പൊളിഞ്ഞു ! രാജ്ഭവൻ ജീവനക്കാർക്കെതിരെയുള്ള കള്ളക്കേസും മമതയ്ക്ക് തിരിച്ചടിയാവുന്നു ; നിയമപരമായി നേരിടാൻ നിർദേശം നൽകി അറ്റോണി ജനറൽ

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…

7 hours ago

ആ​രോ​ഗ്യ മേഖലയിൽ നടക്കുന്നത് കൊടുംകൊള്ള ! സർക്കാർ വെറും നോക്കുകുത്തി;വിമർശനവുമായി രമേശ് ചെന്നിത്തല​​​​​​​

തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോ​​ഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺ​ഗ്രസ് പ്രവർത്തക സമിതി…

7 hours ago