കറുകച്ചാൽ: ശിവഗിരി മഠത്തിന് കറുകച്ചാൽ മാന്തുരുത്തി ആറ്റുകുഴിയിൽ കെ.എൻ.രവീന്ദ്രനാഥ് നൽകുന്ന ഭൂമിയുടെ പ്രമാണ സമർപ്പണം ഇന്ന് നടക്കും . രാവിലെ പത്ത് മണിക്ക് ആറ്റുകുഴിയിലെ അദ്ദേഹത്തിന്റെ വസതിയിൽ ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ധർമ സംഘം ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അദ്ധ്യക്ഷത വഹിക്കും. കെ.എൻ.രവീന്ദ്രനാഥിൽ നിന്ന് സ്വാമി പ്രമാണം ഏറ്റുവാങ്ങും. സ്വാമിമാരായ ശിവനാരായണ തീർത്ഥ, മഹാദേവാനന്ദ, ഗുരുപ്രകാശം, വേദതീർത്ഥ, സ്വാമിനി ആര്യനന്ദദേവി എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും.
ഗുരുധർമ്മ പ്രചരണസഭ യൂണിറ്റ് ഉദ്ഘാടനവും സർട്ടിഫിക്കറ്റ് വിതരണവും സഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി നിർവഹിക്കും .കൂടാതെ കെ എൻ രവീന്ദ്രനാഥിനെ ആദരിക്കും .രണ്ടിന്
തൃക്കോതമംഗലം അദ്വയതകലാസമിതിയുടെ കൈകൊട്ടിക്കളി ഉണ്ടാകും.സന്യാസി ശ്രേഷ്ഠരെ
നെത്തല്ലൂരിൽ നിന്നും വേദിയിലേക്ക് സ്വീകരിച്ച് ആനയിക്കും. സഭ രജിസ്ട്രാർ കെ.ടി.സുകുമാരൻ, എൻ.എൻ.തുളസീദാസ്, കുറിച്ചി സദൻ, കെ.എൻ.ശശീന്ദ്രൻ, സോഫി വാസുദേവൻ, കെ.പി ബാലഗോപാലൻ നായർ, ബിജു വാസ് എന്നിവർ സംസാരിക്കും.

