തിരുവനന്തപുരം : വർക്കല കല്ലമ്പലത്ത് വീട്ടമ്മയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലാൻ ബന്ധുവിന്റെ ശ്രമം. കൊലപാതക ശ്രമത്തിൽ ഗുരുതരമായി പൊള്ളലേറ്റ വീട്ടമ്മ ജാസ്മിയെ (39) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ യുവതിയുടെ അമ്മാവനായ മുഹമ്മദ് ഇസ്മയിലിനെ പോലീസ് അറസ്റ്റ് ചെയ്തു..
വിഷം കഴിച്ചാണ് ഇയാൾ ജാസ്മിയെ തീ കൊളുത്തി കൊല്ലാനായി പെട്രോളുമായി വീട്ടിലെത്തിയതെന്ന് പൊലീസ് പറഞ്ഞു.ഇതിനെ തുടർന്ന് ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഭൂമി തർക്കമാണ് കൊലപാതക ശ്രമത്തിനു കാരണമെന്ന് പൊലീസ് പറഞ്ഞു .

