Kerala

ഭൂമിയുടെ ഉടമസ്ഥ തർക്കം; കോഴിക്കോട് ഗാന്ധി പ്രതിമ തകർത്തു, പോലീസ് അന്വേഷണം ആരംഭിച്ചു

കോഴിക്കോട്: കോഴിക്കോട് ഭൂമിയുടെ ഉടമസ്ഥ സംബന്ധിച്ച് തർക്കത്തെ തുടർന്ന് ഗാന്ധി പ്രതിമ തകർത്തു. കോഴിക്കോട് കക്കോടി മോരിക്കരയിലാണ് സംഭവം. രണ്ട് പേര് തമ്മിലുള്ള തർക്കത്തിനിടയിലാണ് സ്ഥലത്ത് സ്ഥാപിച്ചിരുന്ന ഗാന്ധി പ്രതിമ തകർത്തത്. പ്രതിമയുടെ തല വെട്ടി മാറ്റിയ നിലയിലാണ് കണ്ടെത്തിയത്.

അതേസമയം സംഭവത്തിന് പിന്നിൽ രാഷ്ട്രീയമില്ലെന്ന് പോലീസ് വ്യക്തമാക്കി. സ്ഥലത്തിന്റെ ഉടമസ്ഥത സംബന്ധിച്ച് രണ്ടു പേർ തമ്മിൽ തർക്കം നിലനിന്നിരുന്നു. ഇതാണ് പ്രതിമ തകർക്കുന്നതിലേക്ക് എത്തിച്ചതെന്നാണ് പോലീസ് നിഗമനം. സംഭവത്തിൽ ചേവായൂർ പോലീസ് അന്വേഷണം ആരംഭിച്ചു.

Meera Hari

Recent Posts

ഭാരതത്തിന് ഇത് നേട്ടങ്ങളുടെ കാലം !

മുടിഞ്ചാ തൊട് പാക്കലാം...! മോദിയുടെ ഭരണത്തിൽ പ്രതിരോധ രംഗത്തുണ്ടായ മാറ്റങ്ങൾ കണ്ടോ ?

31 mins ago

ഇറാൻ പ്രസിഡന്റിന് എന്ത് സംഭവിച്ചു ? ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടതായി റിപ്പോർട്ട്

ടെഹ്റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടതായി റിപ്പോർട്ട്. ടെഹ്റാനിൽ നിന്ന് 600 കിലോമീറ്റർ അകലെ അസർബൈജാൻ…

36 mins ago

കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ 58 മത് സംസ്ഥാന സമ്മേളനം : ശ്രീ പത്മനാഭ സ്വാമി ക്ഷേത്രനടയിൽ 58 നിലവിളക്കുകൾ തെളിയിച്ചു

തിരുവനന്തപുരം : ഈ മാസം 25, 26 തീയതികളിൽ തൃശ്ശൂരിൽ നടക്കുന്ന കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ 58 മത് സംസ്ഥാന…

41 mins ago

റീലുകളും സെൽഫികളും തീർത്ഥാടനത്തിന് തടസ്സം; കേദാർനാഥിലും ബദ്രീനാഥിലും മൊബൈലുകൾക്ക് നിരോധനം ഏർപ്പെടുത്തി ഉത്തരാഖണ്ഡ് സർക്കാർ

ചാർ ധാം ക്ഷേത്രങ്ങൾക്ക് സമീപം മൊബൈൽ ഫോണുകൾക്ക് നിരോധനം ഏർപ്പെടുത്തി ഉത്തരാഖണ്ഡ് സർക്കാർ. കേദാർനാഥ്, യമുനോത്രി, ഗംഗോത്രി, ബദ്രീനാഥ് ക്ഷേത്രങ്ങളുടെ…

44 mins ago

നിന്നെ വെട്ടി റെഡിയാക്കും ! കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി ഗുണ്ടാസംഘം ; റെയിൽവേ ട്രാക്കിലിട്ട് കൊല്ലാൻ ശ്രമം ; 3 പേർ പിടിയിൽ

ആലപ്പുഴ : കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമിച്ച് ഗുണ്ടാസംഘം. യുവാവിനെ തട്ടിക്കൊണ്ടുപോയി റെയിൽവേ ട്രാക്കിലിട്ട് വെട്ടിക്കൊല്ലാനാണ് ഗുണ്ടാസംഘം ശ്രമിച്ചത്.…

1 hour ago