വയനാട് തലപ്പുഴയിൽ കണ്ടെത്തിയ കുഴിബോംബ്
കൽപറ്റ : വയനാട് തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി . കമ്മ്യൂണിസ്റ്റ് ഭീകര സാന്നിധ്യം സജീവമായ മേഖലയാണിത്. മക്കിമല മേഖലയിൽ ഫെൻസിങ് പരിശോധിക്കാൻ പോയ വനംവകുപ്പ് വാച്ചർമാരാണ് ഫെൻസിങ്ങിനോട് ചേർന്ന് സംശയാസ്പദമായ രീതിയിൽ ചില വസ്തുക്കൾ കുഴിച്ചിട്ട നിലയിൽ കണ്ടത്. തുടർന്ന് ഇവർ പോലീസിനെ വിവരമറിയിക്കുകയും പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ ഇവ സ്ഫോടന വസ്തുക്കളാകാം എന്ന നിഗമനത്തിൽ ബോംബ് സ്‌ക്വാഡിന് വിവരം കൈമാറുകയുമായിരുന്നു.
കണ്ണൂരിൽ നിന്നടക്കം ബോംബ് സ്‌ക്വാഡ് എത്തി പരിശോധനയ്‌ക്കൊടുവിൽ ഇവ നിർവീര്യമാക്കി. പശ്ചിമ ഘട്ട കബനീദളത്തില്‍ പെട്ട മാവോവാദി സംഘത്തിന്റെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രദേശമാണിത്. തണ്ടർബോൾട്ട് സംഘം പെട്രോളിംഗ് നടത്തിയിരുന്ന സ്ഥലത്തിന് സമീപമാണ് ബോംബ് കണ്ടെത്തിയിരിക്കുന്നത്. തണ്ടർബോൾട്ട് സംഘത്തെ അപായപ്പെടുത്താനുള്ള കമ്മ്യൂണിസ്റ്റ് ഭീകരരുടെ നീക്കമായിരുന്നു ഇതെന്നാണ് കരുതുന്നത്.
തിരുവനന്തപുരം: ജയിലിൽ പൊട്ടിക്കരഞ്ഞ് ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. രാത്രി വൈകി തിരുവനന്തപുരം സ്‌പെഷ്യല്‍ ജയിലിലെ സെല്ലില്‍…
ബംഗ്ലാദേശിൽ ഹിന്ദുക്കളെ കൊന്നൊടുക്കുന്ന ജമാഅത്തെ ഇസ്ലാമി കേരളത്തിൽ ഇടത് വലത് മുന്നണികളിൽ സഖ്യകക്ഷി ! വൈരുധ്യവും അപകടവും ചൂണ്ടിക്കാട്ടി ബിജെപി…
ഇറാനിൽ പ്രതിഷേധം രൂക്ഷമാകുന്നു. ജനകീയ പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് കടക്കുമ്പോൾ 250ലേറെ പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. ഖമേനി ഭരണകൂടത്തിനെതിരെ വ്യാപക…
ആഭ്യന്തര കലഹം രൂക്ഷമായ സുഡാനിലെ സാഹചര്യം മുതെലെടുത്ത് ആയുധ വ്യാപാരം നടത്താനൊരുങ്ങി പാകിസ്ഥാൻ. പാരാമിലിട്ടറി വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സിനെതിരെയുള്ള…
പുറത്തു വന്നയുടൻ തന്നെ വൈറലായി മാറുകയും , വിവാദങ്ങൾക്ക് തിരികൊളുത്തുകയും , സംവിധായക ഗീതു മോഹൻദാസിനെ അവരുടെ മുൻ സ്ത്രീപക്ഷ…
ED പോലുള്ള അന്വേഷണ ഏജൻസികളിലെ കളങ്കിതരായ ഉദ്യോഗസ്ഥർക്കെതിരെ നിയമപരമായ ക്രിമിനൽ നടപടികൾ ഒഴിവാക്കി അവരെ എന്ത് കൊണ്ട് സ്വയം വിരമിച്ചു…