Monday, January 5, 2026

സെപ്റ്റിക് ടാങ്ക് നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് അപകടം;വീട്ടുടമയ്ക്ക് ദാരുണാന്ത്യം;രണ്ടുപേർക്ക് പരിക്ക്

നെടുങ്കണ്ടം:സെപ്റ്റിക് ടാങ്ക് നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് വീണുണ്ടായ അപകടത്തിൽ വീട്ടുടമയ്ക്ക് ദാരുണാന്ത്യം,രണ്ടുപേർക്ക് പരിക്ക്.രാമക്കല്‍മേട് തോവാളപടി സ്വദേശി ചിറയില്‍ പുത്തന്‍വീട്ടില്‍ മാത്തുക്കുട്ടി ആണ് മരിച്ചത്.

മാത്തുക്കുട്ടിയുടെ വീടിനോട് ചേര്‍ന്ന് സെപ്റ്റിടാങ്ക് നിര്‍മിക്കുന്നതിന്റെ ഭാഗമായി എടുത്ത കുഴി ഇടിഞ്ഞു വീഴുകയായിരുന്നു.രണ്ടാൾ താഴ്ചയുള്ള കുഴിയിലേയ്ക്ക് മണ്ണും വലിയ കല്ലുകളും ഇടിഞ്ഞ് മാത്തുകുട്ടിയുടെയും ഒപ്പമുണ്ടായിരുന്ന രണ്ടു ജോലിക്കാരുടെയും മുകളിലേക്ക് വീണു. ഉടന്‍ തന്നെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പരുക്കേറ്റവരെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related Articles

Latest Articles