മൂന്നാറിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മൂന്നാര്‍ ലക്ഷം കോളനിയില്‍ കുമാറിന്റെ ഭാര്യ മാലയാണ് (38) മരിച്ചത്. സംഭവസമയത്ത് വീട്ടില്‍ ഇവര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെ ആയിരുന്നു അപകടം.
മാലയുടെ ഇളയ മകന്‍ സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ സമയത്താണ് വീടിന്റെ അടുക്കള ഭാഗത്ത് മണ്ണിടിഞ്ഞുവീണത്. പുറത്തേക്കോടിയ മകന്‍ അയല്‍വാസികളെ വിവരമറിയിച്ചതോടെയാണ് അപകടവിവരം പുറംലോകമറിഞ്ഞത്. സ്ഥലത്തെത്തിയ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് വീടിന്റെ അടുക്കള ഭാഗത്തുനിന്ന് മാലയെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

