Sunday, December 21, 2025

കോട്ടയം എരുമേലിയിൽ ഉരുൾപൊട്ടലും വെള്ളപ്പൊക്കവും: കനത്ത നാഷനഷ്ട്ടം; ജില്ലയിൽ നാളെ ഓറഞ്ച് അലർട്ട്

കോട്ടയം: കോട്ടയം ജില്ലയിലെ എരുമേലിയിൽ ഏഞ്ചൽ വാലിയിൽ മൂന്നിടത്ത് ഉരുൾപൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായി. എരുമേലി പഞ്ചായത്തിലെ 12–ാം വാർഡായ ഏഞ്ചൽ വാലി ജംക്‌ഷന്‍, പള്ളിപടി, വളയത്ത് പടി എന്നിവിടങ്ങളിലാണ് ഉരുൾപൊട്ടലുണ്ടായത്. സംഭവത്തിൽ ആളപായമില്ലെന്നാണ് റിപ്പോർട്ട്. എൻഡിആർഫ് സംഘം സ്ഥലത്തേക്ക് പുറപ്പെട്ടു.

സ്ഥലത്ത് കനത്ത നാശനഷ്ടമുണ്ടായെന്നാണ് വിവരം. പ്രദേശത്തെ സ്ഥാപനങ്ങളിലും വീടുകളിലും വെള്ളം കയറുകയും, വീടുകളിലെ പാത്രങ്ങൾ ഒഴുകി പോകുകയും ഉണ്ടായി. നിരവധി വാഹനങ്ങൾക്ക് കേടുപാടു പറ്റിയതായും, വാഹനങ്ങൾ വെള്ളപ്പാച്ചിലിൽ ഒലിച്ച് പോയതായും വാർഡ് മെമ്പർ മാത്യു ജോസഫ് പറഞ്ഞു.

ജില്ലയിൽ കിഴക്കൻ മേഖലയിൽ ഇപ്പോഴും കനത്ത മഴ തുടരുകയാണ്. ഇന്ന് വൈകുന്നേരം ജില്ലയിലെ മലയോര മേഖലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജില്ലയിൽ നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Related Articles

Latest Articles