ലാവോസ് : അയോദ്ധ്യയിലെ രാംലല്ലയുടെ പേരിൽ സ്റ്റാമ്പ് പുറത്തിറക്കി തെക്കുകിഴക്കൻ ഏഷ്യൻ രാജ്യമായ ലാവോസ് .ലാവോസിന്റെ തലസ്ഥാന നഗരമായ വിയൻ്റിയനിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറും ലാവോ പിഡിആറിന്റെ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ സലെംക്‌സെ കൊമ്മസിത്തും സംയുക്തമായാണ് പ്രത്യേക സ്മരണിക തപാൽ സ്റ്റാമ്പ് അനാച്ഛാദനം ചെയ്തത് . രാംലല്ലയെ ചിത്രീകരിച്ച് സ്റ്റാമ്പ് പുറത്തിറക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമാണ് ലാവോസ്.
ലാവോസിലെ ഇന്ത്യൻ അംബാസഡർ പ്രശാന്ത് അഗർവാളും ചടങ്ങിൽ പങ്കെടുത്തു .രണ്ട് വ്യത്യസ്ത സ്റ്റാമ്പുകൾ അടങ്ങിയതാണ് സ്റ്റാമ്പ് സെറ്റ് . ഒന്ന് ലാവോസിന്റെ പുരാതന തലസ്ഥാനമായ ലുവാങ് പ്രബാംഗിലെ ഭഗവാൻ ബുദ്ധനെ ചിത്രീകരിക്കുന്നതാണ് . , മറ്റൊന്നിലാണ് അയോദ്ധ്യയിലെ ശ്രീരാമവിഗ്രഹത്തിന്റെ ചിത്രമുള്ളത്.വളരെക്കാലമായി ഇന്ത്യയും ലാവോസും തമ്മിൽ ശക്തമായ ബന്ധമാണ് ഉള്ളത്.ലാവോസിൽ രാമായണം രാമകിയൻ അല്ലെങ്കിൽ ഫ്രാ ലക് ഫ്രാ റാമിന്റെ കഥ എന്നാണ് അറിയപ്പെടുന്നത്.

