Saturday, April 27, 2024
spot_img

ടി20 ക്രിക്കറ്റിനോടും ഗുഡ്‌ബൈ പറഞ്ഞ് യോര്‍ക്കര്‍ കിങ്; ശ്രീലങ്കയുടെ ഇതിഹാസ പേസര്‍ ലസിത് മലിങ്ക വിരമിക്കല്‍ പ്രഖ്യാപിച്ചു

ശ്രീലങ്ക: യോര്‍ക്കര്‍ സ്പെഷ്യലിസ്റ്റും ബാറ്റ്‌സ്മാന്‍മരാുടെ പേടിസ്വപ്‌നവുമായിരുന്ന ശ്രീലങ്കയുടെ ഇതിഹാസ പേസര്‍ ലസിത് മലിങ്ക ടി20യില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. ടെസ്റ്റ്, ഏകദിനം എന്നിവയില്‍ നിന്നും മലിങ്ക നേരത്തേ വിരമിച്ചിരുന്നു. ഇതോടെ ക്രിക്കറ്റില്‍ നിന്നും അദ്ദേഹം പൂര്‍ണമായി വിരമിക്കുകയാണ്.ഏകദിനങ്ങളില്‍ നിന്ന് വിരമിച്ചശേഷവും വിവിധ രാജ്യങ്ങളിലെ ടി20 ലീഗുകളില്‍ മലിംഗ സജീവമായിരുന്നു.

കളിയുടെ സ്പിരിറ്റ് ഉയര്‍ത്താന്‍ ശ്രമിക്കുന്ന യുവതലമുറയെ ഞാന്‍ തുടര്‍ച്ചയായി പിന്തുണയ്ക്കുകയും കളിയെ ഇഷ്ടപ്പെടുന്ന എല്ലാവര്‍ക്കുമൊപ്പം ഞാന്‍ എല്ലായ്‌പ്പോഴും ഉണ്ടായിരിക്കുകയും ചെയ്യുമെന്നും മലിങ്ക വിരമിക്കൽ സന്ദേശത്തിൽ പറഞ്ഞു. ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനും മുംബൈ ഇന്ത്യന്‍സിനും ടീം ഉടമകള്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അഞ്ചു ഹാട്രിക്കുകള്‍ നേടിയ അദ്ദേഹം രണ്ടു തവണ തുടര്‍ച്ചയായി നാലു ബോളുകളില്‍ നാലു വിക്കറ്റുകളുമെടുത്തിട്ടുണ്ട്.

Related Articles

Latest Articles