ലഖ്‌നൗ : രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. കഴിഞ്ഞ തവണ അമേഠിയിൽ നിന്നും ഓടിപ്പോയ രാഹുൽ ഗാന്ധി ഇപ്പോൾ വയനാട്ടിൽ നിന്നും ഓടുകയാണ്. റോഡുകളിലും തെരുവുകളിലും നടത്തിയ പോരാട്ടങ്ങളിലൂടെയും പ്രക്ഷോഭങ്ങളിലൂടെയും വളർന്നുവന്ന താൻ അടക്കമുള്ള ബിജെപിയിലെ രാഷ്ട്രീയക്കാരെ പോലെയല്ല, ഒരിക്കലും തെരുവിലേക്ക് ഇറങ്ങേണ്ടി വന്നിട്ടില്ലാത്ത രാഹുൽ ഗാന്ധിയെന്നും സ്മൃതി ഇറാനി തുറന്നടിച്ചു.
കുടുംബ പാരമ്പര്യം കാണിച്ച് ജയിക്കുക എന്നുള്ളത് മാത്രമാണ് പലരുടെയും ലക്ഷ്യം. ജനങ്ങൾക്ക് വേണ്ടി കഷ്ടപ്പെടാനോ തെരഞ്ഞെടുപ്പിന്റെ പേരിൽ ബുദ്ധിമുട്ടാണോ അവർ ഒരുക്കമല്ല. 2014 ൽ താൻ അമേഠിയിൽ വരുമ്പോൾ ചുറ്റും വാളുകളും ഭീഷണികളും മാത്രമായിരുന്നു ഉണ്ടായിരുന്നത്. അമേഠിയിൽ അതുവരെ ബിജെപിക്ക് ഉണ്ടായിരുന്നത് 30,000 വോട്ടുകൾ മാത്രമായിരുന്നു. ആ വർഷം തനിക്ക് ജയിക്കാൻ കഴിഞ്ഞില്ലെങ്കിലും 30,000 വോട്ടുകൾ ഉണ്ടായിരുന്നത് 3 ലക്ഷമാക്കി ഉയർത്താൻ കഴിഞ്ഞുവെന്നും സ്മൃതി ഇറാനി വ്യക്തമാക്കി.

