മുംബൈ: ഗായിക ഗായിക ലത മങ്കേഷ്കറുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നതായി റിപ്പോർട്ട് . ന്യൂമോണിയയും കടുത്ത ശ്വാസതടസ്സവും മൂലം തിങ്കളാഴ്ചയാണ് ലതാ മങ്കേഷ്‌കറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇപ്പോൾ തീവ്ര പരിചരണ വിഭാഗത്തിലാണ് ലത. ഒരു ഭാഗത്തെ ഹൃദയകോശങ്ങളുടെ പ്രവര്‍ത്തനം നിലച്ച അവസ്ഥയിലാണെന്നും ന്യുമോണിയ ബാധിച്ചിട്ടുണ്ടെന്നുമാണ് ആശുപത്രി വൃത്തങ്ങൾ നൽകുന്ന സൂചന.
ലത ഗുരുതരാവസ്ഥയില്‍ തുടരുകയാണ്, എന്നാല്‍ കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി അവരുടെ അവസ്ഥയില്‍ ചില പുരോഗതി ഉണ്ടായിട്ടുണ്ടെന്നാണ് ഇന്റേണല്‍ മെഡിസിന്‍ ഫിസിഷ്യന്‍ ഡോ. പ്രതിത് സമദാനി അറിയിച്ചത്. അതേസമയം ആരോഗ്യനില തൃപ്തികരമാണെന്നാണ് ലത മങ്കേഷ്കറുടെ പബ്ലിക് റിലേഷൻസ് ടീം അറിയിച്ചത്. തൊണ്ണൂറുകാരിയായ ലതയെ തിങ്കളാഴ്ച രാവിലെയാണ് ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഠിനപാതകളെ അതിജീവിച്ച് വിജയം നേടിയ ലതാ മങ്കേഷ്‌കര്‍ ഈ ഘട്ടവും തരണം ചെയ്യുമെന്ന് ലതാ മങ്കേഷ്കറുടെ കുടുംബാംഗങ്ങള്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി.
ചൊക്ലിയിലെ 17-കാരനായ ശിവസൂര്യയുടെ തിരോധാനം കേവലമൊരു 'വീടുവിട്ടിറങ്ങൽ' എന്നതിലുപരി ദുരൂഹതകൾ നിറഞ്ഞ കേസായി മാറുകയാണ്. ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്…
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…
ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ഊര്‍ജ്ജ ലഭ്യത വിപുലീകരണം ചരിത്രത്തില്‍ തന്നെ അഭൂതപൂര്‍വ്വമായ നേട്ടമാണെന്ന്…
കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാടാണെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. ദേശീയ സഹകരണ പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍…
കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…
സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…