Thursday, May 16, 2024
spot_img

ലതാ മങ്കേഷ്‌കറുടെ ആരോഗ്യനിലയിൽ മാറ്റമില്ല; വെന്‍റിലേറ്ററിലെന്ന് സൂചന

മുംബൈ: ഗായിക ഗായിക ലത മങ്കേഷ്കറുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നതായി റിപ്പോർട്ട് . ന്യൂമോണിയയും കടുത്ത ശ്വാസതടസ്സവും മൂലം തിങ്കളാഴ്ചയാണ് ലതാ മങ്കേഷ്‌കറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇപ്പോൾ തീവ്ര പരിചരണ വിഭാഗത്തിലാണ് ലത. ഒരു ഭാഗത്തെ ഹൃദയകോശങ്ങളുടെ പ്രവര്‍ത്തനം നിലച്ച അവസ്ഥയിലാണെന്നും ന്യുമോണിയ ബാധിച്ചിട്ടുണ്ടെന്നുമാണ് ആശുപത്രി വൃത്തങ്ങൾ നൽകുന്ന സൂചന.

ലത ഗുരുതരാവസ്ഥയില്‍ തുടരുകയാണ്, എന്നാല്‍ കഴിഞ്ഞ കുറച്ച്‌ മണിക്കൂറുകളായി അവരുടെ അവസ്ഥയില്‍ ചില പുരോഗതി ഉണ്ടായിട്ടുണ്ടെന്നാണ് ഇന്റേണല്‍ മെഡിസിന്‍ ഫിസിഷ്യന്‍ ഡോ. പ്രതിത് സമദാനി അറിയിച്ചത്. അ​​​​തേ​​​​സ​​​​മ​​​​യം ആ​​​​രോ​​​​ഗ്യ​​​​നി​​​​ല തൃ​​​​പ്തി​​​​ക​​​​ര​​​​മാ​​​​ണെ​​​​ന്നാ​​​​ണ് ല​​​​ത​​ മ​​​​ങ്കേ​​​​ഷ്ക​​​​റു​​​​ടെ പ​​​​ബ്ലി​​​​ക് റി​​​ലേ​​​ഷ​​​​ൻ​​​​സ് ടീം ​​​​അ​​​​റി​​​​യി​​​​ച്ച​​​​ത്. തൊ​​​​ണ്ണൂ​​​​റു​​​​കാ​​​​രി​​​​യാ​​​​യ ല​​​​ത​​​​യെ തി​​​​ങ്ക​​​​ളാ​​​​ഴ്ച രാ​​​​വി​​​​ലെ​​​​യാ​​​​ണ് ബ്രീ​​​​ച്ച് കാ​​​​ൻ​​​​ഡി ആ​​​​ശു​​​​പ​​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച​​​​ത്. കഠിനപാതകളെ അതിജീവിച്ച്‌ വിജയം നേടിയ ലതാ മങ്കേഷ്‌കര്‍ ഈ ഘട്ടവും തരണം ചെയ്യുമെന്ന് ലതാ മങ്കേഷ്കറുടെ കുടുംബാംഗങ്ങള്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി.

Related Articles

Latest Articles