Rizabawa
മലയാള സിനിമയിലെ സുന്ദരനായ വില്ലൻ എന്ന് വിശേഷിക്കുന്ന നടനായിരുന്നു രിസബാവ. കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തിന് സിനിമ ലോകം വിട ചൊല്ലിയത്. നിരവധി സിനിമ താരങ്ങളാണ് നടന് ആദരാഞ്ജലികൾ അർപ്പിച്ചത്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ പേരിനെച്ചൊല്ലിയുള്ള ചർച്ചകളാണ് നടക്കുന്നത്. ഭൂരിഭാഗം മലയാളികളുടേയും മനസിലുള്ള റിസബാവ എന്നു തന്നെയാണോ അദ്ദേഹത്തിന്റെ പേര്. അല്ലെന്നാണ് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുള്ളത്.
താൻ രിസബാവയാണെന്ന് പഴയ ഒരു അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കിയിരുന്നു. രിസബാവ എന്ന് അറിയപ്പെടാനാണ് തനിക്കു താൽപ്പര്യമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കരിയറിന്റെ തുടക്കത്തിൽ ചില മാധ്യമങ്ങളിൽ റിസബാവയെന്ന് അച്ചടിച്ചു വന്നതോടെയാണ് തന്റെ പേരും ആ പേരിനുപിന്നിലെ കഥയും പറഞ്ഞത്.
തിക്കുറിശ്ശി മാമനാണ് നാടകത്തിൽ നിന്ന് സിനിമയിൽ എത്തിയപ്പോൾ രിസബാവ എന്ന പേര് സമ്മാനിച്ചതെന്നാണ് നടൻ പറഞ്ഞത്. പിന്നീട് മാധ്യമങ്ങളിൽ രിസബാവയെന്നത് റിസബാവയായി എഴുതാൻ തുടങ്ങി. എന്നാൽ ആദ്യമൊന്നും തിരുത്താൻ പോയില്ല. പക്ഷെ ഇപ്പോൾ താൻ രിസബാവയെന്ന് അറിയപ്പെടാനാണ് ആഗ്രഹിക്കുന്നതെന്നും അഭിമുഖത്തിൽ അദ്ദേഹം പറയുന്നുണ്ട്. എന്നാൽ ഇന്നും ഭൂരിഭാഗം സിനിമാ പ്രേമികൾക്കും അദ്ദേഹം റിസബാവ തന്നെയാണ്.
അമേരിക്കയെ സംബന്ധിച്ചിടത്തോളം ഭാരതത്തേക്കാൾ പ്രധാനപ്പെട്ട മറ്റൊരു രാജ്യമില്ലെന്ന് നിയുക്ത അമേരിക്കൻ അംബാസഡർ സെർജിയോ ഗോർ. ഇരു രാജ്യങ്ങളും തമ്മിലുള്ള നിർണ്ണായകമായ…
കരമനയിൽ നിന്ന് കാണാതായ 14 കാരിയെ കണ്ടെത്തി. ഹൈദരബാദിൽ നിന്ന് കുട്ടിയെ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക്…
സോളൻ : ഹിമാചൽ പ്രദേശിലെ സോളൻ ജില്ലയിലുള്ള അർക്കി ബസാറിൽ പുലർച്ചെയുണ്ടായ എൽപിജി ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിയിലും തീപിടിത്തത്തിലും എട്ടു…
ബെംഗളൂരു : രാമമൂർത്തി നഗറിലെ ഫ്ലാറ്റിൽ സോഫ്റ്റ്‌വെയർ എൻജിനീയർ ഷർമിള ഡി.കെ.യെ (34) മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം മാനഭംഗശ്രമത്തിനിടെ…
തിരുവനന്തപുരം ശ്രീകാര്യത്ത് കെഎസ്ആർടിസി സ്വിഫ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പ്രതിശ്രുത വരന് ദാരുണാന്ത്യം. ചെമ്പഴന്തി ചെല്ലമംഗലം സ്വദേശി രാഗേഷ്…
ശ്രീഹരിക്കോട്ട: ഐഎസ്ആർഒയുടെ പിഎസ്എൽവി-സി 62 ദൗത്യം പരാജയപ്പെട്ടു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് വിക്ഷേപിച്ച റോക്കറ്റ് പകുതി…