കൊച്ചി: കനത്ത മഴയെ തുടർന്ന് എറണാകുളത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കാൻ വൈകിയ സംഭവത്തില്‍ ജില്ലാ കളക്ടർ രേണു രാജിനെതിരെ ഹൈക്കോടതിയിൽ ഹർജി. അവധി പ്രഖ്യാപനത്തിന് മാർഗ്ഗരേഖകളടക്കം വേണമെന്നാണ് ആവശ്യം. വിഷയത്തില്‍ കളക്ടർ രേണു രാജിനോട് റിപ്പോർട്ട് തേടണമെന്നും ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഹർജിക്കാരൻ എറണാകുളം സ്വദേശി അഡ്വ. എം ആര്‍ ധനിൽ ആണ്. അവധി പ്രഖ്യാപനത്തിലെ ആശയക്കുഴപ്പം ബുദ്ധിമുട്ടുണ്ടാക്കിയെന്ന് ഹർജിക്കാരൻ പറയുന്നു. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച കളക്ടറുടെ നടപടിയെച്ചൊല്ലി അടിമുടി ആശയക്കുഴപ്പം ഉണ്ടായിരുന്നു. ഭൂരിഭാഗം സ്കൂളുകളും പ്രവർത്തിച്ച് തുടങ്ങിയതിന് പിന്നാലെ അവധി നൽകിയ തീരുമാനത്തിന് എതിരെ രക്ഷിതാക്കളടക്കമുള്ളവർ രംഗത്തെത്തുകയായിരുന്നു. കളക്ടറുടെ ഫേസ്ബുക്ക് പേജിൽ രൂക്ഷവിമർശനം ഉയർന്നിരുന്നു.
ഇന്നലെ എറണാകുളം ജില്ലയിൽ രാത്രി തുടങ്ങിയതാണ് കനത്ത മഴ. എന്നാൽ സ്കൂളുകൾക്ക് അവധി നൽകി കളക്ടറുടെ ഉത്തരവ് ഇറങ്ങിയത് ഇന്ന് രാവിലെ 8.25ന്. ഇതിനകം ഭൂരിഭാഗം കുട്ടികളും സ്കൂളിൽ എത്തിയിരുന്നു. പരീക്ഷകളും ഉച്ചഭക്ഷണത്തിനുള്ള ഒരുക്കങ്ങളും സ്കൂളുകളിൽ ആരംഭിച്ചു.
പരാതികൾ രൂക്ഷമായതോടെ പ്രവർത്തനം ആരംഭിച്ച സ്കൂളുകൾ അടക്കേണ്ടതില്ലെന്നും സ്കൂളുകളിലെത്തിയ വിദ്യാർത്ഥികളെ തിരിച്ച് അയക്കേണ്ടതില്ലെന്നും കളക്ടർ വിശദീകരണ കുറിപ്പ് ഇറക്കി. ഇതിനകം കുട്ടികളെ മടക്കി അയക്കേണ്ടതില്ലെന്നും ഉച്ചയോടെ സ്കൂളുകൾ അടയ്ക്കാനും പല സ്കൂളുകളും സ്വന്തം നിലയ്ക്ക് തീരുമാനം എടുത്തിരുന്നു.
ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത് ഔദ്യോഗിക ആവശ്യങ്ങൾക്കായി തിരഞ്ഞെടുത്തത് പൂർണമായും ഇലക്ട്രിക് വാഹനമായ…
ദേശീയ തലസ്ഥാനമായ ദില്ലിയിൽ വായുമലിനീകരണം വീണ്ടും ആശങ്കാജനകമായ നിലയിലേക്ക്. ഇന്ത്യാ ഗേറ്റിനും ജൻപഥിനും സമീപമുള്ള പ്രദേശങ്ങളിൽ വായുഗുണനിലവാര സൂചിക (AQI)…
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…
ലഖ്‌നൗവിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിൽ (KGMU) ഉയർന്ന മതപരിവർത്തന സമ്മർദം, ലൈംഗിക ചൂഷണം, വനിതാ ജീവനക്കാർക്കെതിരായ അതിക്രമം തുടങ്ങിയ…
ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് തസ്തികയിലേക്കുള്ള നിയമന നടപടികളിൽ സുതാര്യത ഉറപ്പാക്കിയിട്ടുണ്ടോ എന്ന ചോദ്യവുമായി പുതിയ വിവാദം. മുൻ എസ്എഫ്ഐ…
തിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും ആദിശങ്കരാചാര്യർ പകർന്നുനൽകിയ ദേശീയ ഐക്യത്തിന്റെ സന്ദേശവും ഒരുമിച്ച് ഉയർത്തിപ്പിടിക്കണമെന്ന് ഗവർണർ ഓംപ്രകാശ് മാഥൂർ. ലോക്ഭവനിൽ…