covid virus
ദില്ലി: കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 12,885 പേർക്ക് കൂടി കോവിഡ് (Covid Updates In India)സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെക്കാൾ ഏട്ടു ശതമാനം വർധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. ബുധനാഴ്ച 11,903 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1.21 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
കഴിഞ്ഞ 24 മണിക്കൂറിലെ കണക്കുകൾ പുറത്തു വന്നതോടെ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 1,48,579 ആയി ഉയർന്നു. ഇത് ആകെ കോവിഡ് ബാധിതരുടെ 0.45 ശതമാനമാണ്. അതേസമയം കോവിഡ് ബാധിച്ച് 461 പേർ കൂടി മരണപ്പെട്ടതോടെ രാജ്യത്ത് കോവിഡ് കാരണം മരണപ്പെട്ടവരുടെ എണ്ണം 4,59,652 ആയി. ഇന്ത്യയിൽ ഇതുവരെ 107.63 കോടി ഡോസ് കോവിഡ് വാക്സിനാണ് വിതരണം ചെയ്തത്. എന്നാൽ വാക്സിൻ വിതരണം കുറഞ്ഞ ജില്ലകളിലെ ഉദ്യോഗസ്ഥരുമായി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസ് വഴി ചർച്ച നടത്തുകയും വീടുകളിൽ നേരിട്ടു ചെന്ന് വാക്സിൻ നൽകണമെന്ന് ആവശ്യപ്പെടുകയും ചെയിതിരുന്നു.
അതേസമയം കേരളത്തിൽ നിന്ന് തന്നെയാണ് പകുതിയിലധികം രോഗികളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് ഇന്നലെ 7312 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം 1099, എറണാകുളം 1025, കോഴിക്കോട് 723, തൃശൂര്‍ 649, കോട്ടയം 616, പത്തനംതിട്ട 534, കൊല്ലം 501, കണ്ണൂര്‍ 422, മലപ്പുറം 342, വയനാട് 331, ആലപ്പുഴ 315, ഇടുക്കി 313, പാലക്കാട് 284, കാസര്‍ഗോഡ് 158 എന്നിങ്ങനെയാണ് ജില്ലകളില്‍ രോഗബാധ സ്ഥിരീകരിച്ചത്.
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…