ദില്ലി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 11,903 പേർക്ക് കൂടി കോവിഡ് (Covid) സ്ഥിരീകരിച്ചു. രാജ്യത്തു ചികിത്സയിലുള്ളവരുടെ എണ്ണം നിലവിൽ 1,51,209 ആണ്. കഴിഞ്ഞ 252 ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഇതുവരെ 3,36,97,740 പേർക്കാണ് കൊവിഡ് മുക്തിയുണ്ടായത്.
ദേശീയ രോഗമുക്തിനിരക്ക് 98.22% ആണ്. തുടർച്ചയായ 129-ാം ദിവസവും 50,000ത്തിൽ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, 311 മരണങ്ങളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ മരണസംഖ്യ 4,59,191 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 10,68,514 പരിശോധനകൾ നടത്തി. ആകെ 61.12 കോടിയിലേറെ (61,12,78,853) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ നൽകിയ 41,16,230 ഡോസുൾപ്പെടെ ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധകുത്തിവയ്പുകളുടെ എണ്ണം 107.29 കോടി (1,07,29,66,315) പിന്നിട്ടു. 1,07,96,018 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.

