covid-daily-updates
ദില്ലി: രാജ്യത്ത് 11,466 പേർക്ക് കൂടി കോവിഡ് (Covid Updates In India) സ്ഥിരീകരിച്ചു. . ഇതോടെ രാജ്യത്ത് ആകെ സജീവ രോഗികളുടെ എണ്ണം 1,39,683 ആയി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ 264 ദിവസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.11,961 രോഗികൾക്ക് കൂടി അസുഖം ഭേദമായതോടെ രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 3.37 കോടി കവിഞ്ഞു.
നിലവിൽ 98.25 ശതമാനമാണ് രോഗമുക്തി നിരക്ക്. ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ഇതിനോടകം 61.85 കോടി കോവിഡ് പരിശോധനകളും രാജ്യത്ത് പൂർത്തിയാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 460 മരണങ്ങൾ കോവിഡ് മൂലമാണെന്ന് സ്ഥീരീകരിച്ചിട്ടുണ്ട്. ഇന്നലെ മാത്രം 52.6 ലക്ഷം ഡോസ് വാക്‌സിനുകളും വിതരണം ചെയ്തു. രാജ്യവ്യാപകമായ കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചത് മുതൽ 109.63 കോടിയിലധികം ഡോസുകളാണ് വിതരണം ചെയ്തത്. വാക്‌സിനേഷന് അർഹതപ്പെട്ട 80 ശതമാനത്തോളം പേർക്ക് ആദ്യ ഡോസ് ലഭിച്ചുകഴിഞ്ഞതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
അതേസമയം കേരളത്തിൽ കഴിഞ്ഞ ദിവസം 6409 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം 972, കൊല്ലം 789, എറണാകുളം 767, തൃശൂര്‍ 734, കോഴിക്കോട് 684, കോട്ടയം 521, കണ്ണൂര്‍ 481, പത്തനംതിട്ട 334, പാലക്കാട് 285, ഇടുക്കി 242, ആലപ്പുഴ 225, മലപ്പുറം 155, വയനാട് 118, കാസര്‍ഗോഡ് 102 എന്നിങ്ങനെയാണ് ജില്ലകളില്‍ രോഗബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,27,732 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,21,995 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 5737 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 412 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നിലവില്‍ 71,020 കോവിഡ് കേസുകളില്‍, 7.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
സിക്കിം ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറിനെ കേരള ഗവര്‍ണറായി രാഷ്ട്രപതി ദ്രൗപദി മുര്‍മു നിയമിച്ചു. നിലവിലെ കേരള ഗവര്‍ണര്‍ രാജേന്ദ്ര…
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി (കെ.ജി) സെക്ടറിലെ നിയന്ത്രണരേഖ വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ്…
ശ്രീനഗര്‍: പാകിസ്ഥാന്‍ ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍.ഇ.ടി) ഭീകരര്‍ക്ക് ഒളിത്താവളമായി ഉപയോഗിച്ച ശ്രീനഗറിലെ ഒരു റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍.ഐ.എ)…
അമേരിക്കയിലെ അര്‍ക്കന്‍സസിലുള്ള പ്രശസ്തമായ ക്രേറ്റര്‍ ഓഫ് ഡയമണ്ട്‌സ് സ്റ്റേറ്റ് പാര്‍ക്കില്‍ നിന്ന് 13 വര്‍ഷത്തെ തെരച്ചിലിനൊടുവില്‍ ജാക്ക് പിയറാഡിന്‍ എന്ന…
റിയാദ്: ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതരുടെ വാരാന്ത്യത്തിലെ തുടര്‍ച്ചയായ 'ലക്ഷ്യമിട്ട' ആക്രമണങ്ങളില്‍ സൗദി അറേബ്യ ഞെട്ടിയിരിക്കുകയാണ്. റിയാദിലെ കിംഗ് ഖാലിദ്…
കാമ്രൂപ്പ്: ആസാം പോലീസ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് (എസ്ടിഎഫ്) കാമ്രൂപ്പ് ജില്ലയില്‍ 4 കിലോഗ്രാം ഭാരമുള്ള 40,000 യാബ ടാബ്ലറ്റുകള്‍…