India

കോവിഡ്: രാജ്യത്ത് നാലുലക്ഷത്തോടടുത്ത് പ്രതിദിന രോഗികൾ; പതിനായിരം പിന്നിട്ട് ഒമിക്രോൺ രോഗികൾ

ദില്ലി: രാജ്യത്ത് കോവിഡ് കേസുകളിൽ വൻ വർധനവ് (Covid Updates In India). തുടർച്ചയായ രണ്ടാം ദിവസവും പ്രതിദിന കൊറോണ രോഗികളുടെ എണ്ണം മൂന്ന് ലക്ഷം പിന്നിട്ട് നാല് ലക്ഷത്തോടടുക്കുകയാണ്. 24 മണിക്കൂറിനിടെ 3,37,704 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എന്നാൽ വാക്‌സിനേഷൻ കുതിക്കുകയാണ്. രാജ്യത്ത് ഇതുവരെ 1,61,16,60,078 കോടിയിലധികം വാക്‌സിൻ ഡോസുകൾ വിതരണം ചെയ്തു.

അതേസമയം ഇന്നലത്തെ പ്രതിദിന കണക്കുമായി താരതമ്യം ചെയ്യുമ്പോൾ ഇന്നത്തെ കണക്കുകൾ ആശ്വാസം നൽകുന്നതാണ്. ഇന്നലെ 3,47,254 പേർക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,42,676 രോഗമുക്തരായി. 488 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ നിലവിൽ രാജ്യത്ത് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 21,13,365 ആയി. 17.22 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഒമിക്രോൺ വ്യാപനം ആരംഭിച്ചതിന് ശേഷം 10,050 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് രോഗികളുടെ എണ്ണത്തിൽ 3.69 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

admin

Share
Published by
admin

Recent Posts

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് ! മുൻ‌കൂർ ജാമ്യം തേടി പ്രതി രാഹുലിന്റെ അമ്മയും സഹോദരിയും

കോഴിക്കോട്: പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ് പ്രതി രാഹുലിന്റെ അമ്മയും സഹോദരിയും മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചു. നവവധുവിനെ അക്രമിച്ച സംഭവത്തില്‍…

35 mins ago

തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നടക്കുന്ന അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണുസത്രം ! സത്രസമാപന സഭയും കൂടിപ്പിരിയലും ; തത്സമയക്കാഴ്ച

തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നടക്കുന്ന അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണുസത്രം ! സത്രസമാപന സഭയും കൂടിപ്പിരിയലും ; തത്സമയക്കാഴ്ച

2 hours ago

പ്രതികരിക്കാതെ സിപിഎം ! വെളിപ്പെടുത്തലുകളിൽ പാർട്ടിയിൽ പ്രതിസന്ധി

സഖാക്കൾ ഊറ്റം കൊണ്ടിരുന്ന സമര ചരിത്രങ്ങൾ ഓരോന്നായി പൊളിയുന്നു ! സോളാർ വെളിപ്പെടുത്തലിൽ പാർട്ടി ഉലയുന്നു I CPIM

2 hours ago

ജിഷ വധക്കേസ് ! പ്രതി അമീറുൽ ഇസ്‌ലാമിന്‍റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള ഹർജിയിൽ തിങ്കളാഴ്ച ഹൈക്കോടതി വിധി പറയും

പെരുമ്പാവൂര്‍ ജിഷ വധക്കേസിൽ പ്രതി അമീറുൽ ഇസ്‌ലാമിന്‍റെ വധശിക്ഷയ്ക്ക് അനുമതി തേടി സർക്കാർ സമർപ്പിച്ച അപേക്ഷയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച്…

2 hours ago