Thursday, May 9, 2024
spot_img

KSRTC തിരുവനന്തപുരം സെൻട്രൽ ഡെപ്പോയിൽ കോവിഡ് ക്ലസ്റ്റർ? 25 ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചു, നിരവധി പേർക്ക് രോഗലക്ഷണം

തിരുവനന്തപുരം: തിരുവനന്തപുരം കെഎസ്ആർടിസി സെൻട്രൽ ഡിപ്പോയിൽ കോവിഡ് ക്ലസ്റ്റർ രൂപപ്പെട്ടതായി സംശയം. 25 ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചു, നിരവധി പേർക്ക് രോഗ ലക്ഷണം. 12 കണ്ടക്ടർമാർക്കും, 10 ഡ്രൈവർമാർക്കും, ഒരു Sm നും, രണ്ട് ഇൻസ്പെക്ടർമാർക്കും കോവിഡ് സ്ഥിരീകരിച്ചു. പനിയും ചുമയും ബാധിച്ച് നിരവധി ജീവനക്കാർ കോവിഡ് പരിശോധനാ ഫലം കാത്തിരിക്കുന്നു. നിരവധി മെക്കാനിക്കൽ ജീവനക്കാർക്കും രോഗം സ്ഥിരീകരിച്ചതായി റിപ്പോർട്ടുകളുണ്ട്. രണ്ട് ഓഫീസ് ജീവനക്കാർക്കും രോഗം സ്ഥിരീകരിച്ചു.

രൂക്ഷമായ കോവിഡ് വ്യാപനം ഡിപ്പോയുടെ പ്രവർത്തനത്തെ ബാധിക്കുമോ എന്ന ആശങ്കയിലാണ് അധികൃതർ.

Related Articles

Latest Articles