തിരുവനന്തപുരം: തിരുവനന്തപുരത്തെ പൂജപ്പുര സെൻട്രൽ ജയിലിൽ കോവിഡ് വ്യാപനം രൂക്ഷം (Poojappura Covid In Prison). 969 പേരിൽ നടത്തിയ പരിശോധനയിൽ ഇതുവരെ 239 തടവുകാർക്ക് ആണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ് പോസിറ്റീവ് ആയവരെ പ്രത്യേകം സെല്ലുകളിലേക്ക് മാറ്റിയിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലായി ജയിലിൽ കൂടുതൽ തടവുകാർ രോഗലക്ഷണങ്ങൾ കാണിച്ചതോടെയാണ് കോവിഡ് പരിശോധന നടത്തിയത്.
അതേസമയം രോഗം ബാധിക്കാത്തവരും ഇപ്പോൾ നിരീക്ഷണത്തിലാണ്. ഗുരുതര രോഗികളെ ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പരിശോധന നടത്തും എന്നാണ് ജയിൽ അധികൃതർ പറയുന്നത്. പൂജപ്പുര ജയിലിൽ കോവിഡ് വ്യാപിച്ച സാഹചര്യത്തിൽ മറ്റ് ജയിലുകളിലും പരിശോധന നടത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

