Law college conflict: SFI no agreement! The discussion failed today
തിരുവനന്തപുരം: ലോ കോളേജിലെ ഇന്നത്തെ ചർച്ചയും പരാജയപ്പെട്ടു. പരിക്കേറ്റ അദ്ധ്യാപിക കേസ് പിൻവലിക്കുന്നവരെ ഒത്തുതീർപ്പിനില്ലെന്ന് എസ്എഫ്ഐ നിലപാടെടുത്തു. കൂടാതെ കേസുകൾ പിൻവലിക്കില്ലെന്നും എസ്എഫ്ഐ പറഞ്ഞു.എസ് എഫ് ഐ കേസ് പിൻവലിച്ചില്ലെങ്കിൽ തങ്ങളും വിട്ടുവീഴ്ചക്കില്ലെന്ന് കെ എസ് യു നിലപാടെടുത്തു. ഇതോടെ ക്ലാസുകൾ പുനരാരംഭിക്കുന്നത് അനിശ്ചിതത്വത്തിലായി. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിന്റെ കാര്യത്തിലും തീരുമാനമായില്ല.
കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിന്‍റെ പ്രചാരണത്തോട് അനുബന്ധിച്ച് കെഎസ്‍യു പ്രവർത്തകർ സ്ഥാപിച്ച കൊടി എസ്എഫ്ഐ പ്രവർത്തകർ കൂട്ടിയിട്ട് കത്തിച്ചതിനെ തുടർന്നായിരുന്നു ലോ കോളേജിൽ പ്രശ്നങ്ങൾ തുടങ്ങിയത്. പിന്നാലെ ഈ മാസം 14ന് ലോ കോളേജിൽ സംഘര്‍ഷമുണ്ടായി. കൊടി നശിപ്പിച്ച 24 പ്രവര്‍ത്തകരെ സസ്പെൻഡ് ചെയ്തു. ഇതോടെ അധ്യാപകരെ 10 മണിക്കൂര്‍ ഓഫീസ് മുറിയിൽ ബന്ധിയാക്കി എസ്എഫ്ഐ പ്രതിഷേധിച്ചു. അധ്യാപികക്കെതിരെ എസ്എഫ്ഐ പ്രവർത്തകരുടെ അതിക്രമമുണ്ടായി. ഇതോടെ ക്ലാസുകൾ പൂട്ടി ഓൺലൈൻ ക്ലാസ് തുടങ്ങി. പ്രശ്നം പരിഹരിക്കാൻ ഇരു സംഘടനകളുടെയും ജില്ലാ ഭാരവാഹികളെ പ്രിൻസിപ്പാൾ ചര്‍ച്ചയ്ക്ക് വിളിക്കുകയായിരുന്നു. എന്നാൽ എസ്എഫ്ഐയുടെ കടുംപിടിത്തം കാരണം ചർച്ച പരാജയപ്പെടുന്ന നിലയാണ്.
ഇന്നലെ നടന്ന ചർച്ചയിൽ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസുകളും പരാതിയും പരസ്പരം പിൻവലിക്കാമെന്ന് കെഎസ്‍യുവും എസ്എഫ്ഐയും സമ്മതിച്ചിരുന്നു. എന്നാൽ 24 വിദ്യാർത്ഥികളുടെയും സസ്പെൻഷൻ പിൻവലിക്കണമെന്ന ആവശ്യത്തിൽ എസ്എഫ്ഐ ഉറച്ച് നിന്നു. ഹൈക്കോടതി വിധി പ്രകാരം ക്യാമ്പസിനകത്ത് കൊടിമരം പാടില്ലെന്ന വാദം അധ്യാപകരും യോഗത്തിൽ ഉയർത്തി. എസ് എഫ് ഐ കൊടിമരം മാറ്റിയാൽ ഇതിനോട് അനുകൂല നിലപാടെടുക്കാമെന്ന് കെഎസ്‍യു നേതാക്കൾ വ്യക്തമാക്കി.
ശബരിമല ധർമ്മശാസ്താവിന്റെ പിതൃസ്ഥാനീയരായ പന്തളം രാജകൊട്ടാരത്തിൽ തികഞ്ഞ ദുഃഖസാന്ദ്രമായ അന്തരീക്ഷം. പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും…
നോയിഡയിലെ ഉത്തർപ്രദേശ് പോലീസിന്റെ കാര്യക്ഷമമായ അന്വേഷണ സംവിധാനങ്ങൾക്ക് മുന്നിൽ വെല്ലുവിളിയുയർത്തി സൂപ്പർനോവ കെട്ടിട സമുച്ചയത്തിൽ ദാരുണമായ ഒരു ദുരന്തം സംഭവിച്ചു.…
അസാമാന്യ ധീരതയിലൂടെ 174 ജീവനുകൾ രക്ഷിച്ച് ലോകത്തിന്റെ ആദരവ് ഏറ്റുവാങ്ങിയ ഭാരതീയ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ നേരിൽ സന്ദർശിച്ച്…
അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവിലയും ഉൽപാദനച്ചെലവും കുതിച്ചുയരുന്നതിനിടെ രാജ്യത്തെ സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ 'നയാര എനർജി' (Nayara Energy)…
ചില വിജയങ്ങൾക്ക് മെഡലുകളുടെ തിളക്കത്തേക്കാൾ കൂടുതൽ, തകർന്നുപോയ പ്രതീക്ഷകളുടെ വീണ്ടെടുപ്പിന്റെ കഥയാണ് പറയാനുണ്ടാകും.കണ്ണടച്ച് കഴിഞ്ഞ വർഷങ്ങളിലേക്ക് ഒന്നോടിച്ചു നോക്കൂ. ഒളിമ്പിക്സ്…
ഗുവാഹത്തി: അസ്സമിന്റെ പരമ്പരാഗത മുള സമ്പത്തിനെ ആധുനിക സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ച് പുതിയൊരു സാമ്പത്തിക സാധ്യത തുറക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി ഹിമന്ത…