Kerala

എൽഇഡി ലൈറ്റും ഗ്രാഫിക്‌സും!! കന്നഡക്കാർക്ക് എന്ത് കൊമ്പൻ ? കൊമ്പന്‍ ട്രാവല്‍സിന്റെ ടൂറിസ്റ്റ് ബസുകള്‍ കർണാടകയിലെ മടിവാളയ്ക്കു സമീപം നാട്ടുകാര്‍ തടഞ്ഞു

ബെംഗളൂരു :കണ്ണടപ്പിക്കുന്ന രീതിയിൽ ഘടിപ്പിച്ചിരിക്കുന്ന എൽഇഡ‍ി ലൈറ്റുകളും ഗ്രാഫിക്സുകളും മറ്റു വാഹനങ്ങൾക്ക് അപകടത്തിനു കാരണമാകുമെന്നുവെന്നാരോപിച്ച് കൊമ്പന്‍ ട്രാവല്‍സിന്റെ ടൂറിസ്റ്റ് ബസുകള്‍ മടിവാളയ്ക്കു സമീപം നാട്ടുകാര്‍ തടഞ്ഞു. ബെംഗളൂരുവിലെ സ്വകാര്യ കോളജിലെ വിദ്യാർത്ഥികളുമായി വിനോദ യാത്ര പോയ ബസാണ് നാട്ടുകാർ തടഞ്ഞത്.

തുടർന്ന് നാട്ടുകാരും ബസ് ജീവനക്കാരും വാക്കുതർക്കമുണ്ടായി. തുടർന്ന് ബസിന്റെ മുന്നിലെ ഫ്ലൂറസൻസ് ഗ്രാഫിക്സും മറ്റും മറച്ചശേഷമാണു ബസിനു യാത്ര തുടരാനായത്.

ബസിലൊരുക്കിയ ശബ്ദവെളിച്ച സൗകര്യങ്ങളുടെ അടിസ്ഥാനത്തിൽ കേരളത്തിൽ മികച്ച ഫാൻ ബേസുള്ള കൊമ്പൻ, ഏകീകൃത കളര്‍ കോഡില്‍നിന്നു രക്ഷപ്പെടാന്‍ കേരളത്തിൽനിന്ന് കര്‍ണാടകയിലേക്ക് ബസിന്റെ രജിസ്ട്രേഷന്‍ മാറ്റിയിരുന്നു. മുപ്പതോളം ബസുകളുടെ രജിസ്ട്രേഷന്‍ ബന്ധുവിന്റെ പേരില്‍ മാറ്റിയെന്നാണ് പത്തനംതിട്ടയിലെ ഉടമ അറിയിച്ചത്.

Anandhu Ajitha

Recent Posts

സാമ്പത്തിക പ്രതിസന്ധിക്കിടെ ധൂർത്ത് വീണ്ടും; ലോകകേരള സഭയ്ക്ക് 2 കോടി അനുവദിച്ച് സർക്കാർ; 182 പ്രതിനിധികളുടെ താമസത്തിനും ഭക്ഷണത്തിനായി 40 ലക്ഷം

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടെ ലോക കേരള സഭയ്ക്ക് 2 കോടി അനുവദിച്ച് സംസ്ഥാന സർക്കാർ. പ്രതിനിധികളുടെ യാത്രയ്ക്കും ഭക്ഷണത്തിനും താമസത്തിനുമായി…

19 mins ago

ഈ മാസം വിരമിക്കുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ പെൻഷൻ ആനുകൂല്യങ്ങൾ തുലാസിൽ; കൂട്ടവിരമിക്കലിന് തയ്യാറെടുക്കുന്നത് 16000 ജീവനക്കാർ; തുക കണ്ടെത്താനാകാതെ സംസ്ഥാന സർക്കാർ

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽപെട്ട് നട്ടംതിരിയുന്ന സംസ്ഥാന സർക്കാരിന്റെ മുന്നിൽ വെല്ലുവിളിയാകുകയാണ് സംസ്ഥാന ജീവനക്കാരുടെ കൂട്ടവിരമിക്കൽ. 16000 ജീവനക്കാരാണ് ഈ മാസം…

24 mins ago

പിണറായി ഇത് കണ്ട് പേടിക്കണം ! യോഗി വേറെ ലെവൽ

ഉത്തർപ്രദേശിൽ വന്ന മാറ്റം വളരെ വലുത് യോഗി വേറെ ലെവൽ ,പ്രശംസിച്ച് പ്രധാനമന്ത്രി

50 mins ago

ഭാരതത്തിന് കരുത്തേകാൻ ‘തേജസ് എംകെ-1എ’ എത്തുന്നു! യുദ്ധവിമാനം ജൂലൈയിൽ ലഭിച്ചേക്കുമെന്ന് പ്രതിരോധ മന്ത്രാലയം; പ്രത്യേകതകൾ ഇതൊക്കെ!!

ദില്ലി: ഭാരതത്തിന് കരുത്തേക്കാൻ തേജസ് എംകെ – 1 എ യുദ്ധവിമാനം എത്തുന്നു. ജൂലൈയോടെ യുദ്ധവിമാനം ലഭിക്കുമെന്ന് പ്രതിരോധ മന്ത്രാലയം…

1 hour ago

‘ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനോളം സംതൃപ്തി നൽകുന്ന മറ്റൊന്നില്ല’; രശ്മിക മന്ദാനയുടെ പോസ്റ്റിന് മറുപടി നൽകി പ്രധാനമന്ത്രി

ദില്ലി: മോദി സർക്കാരിന്റെ നേതൃത്വത്തിൽ രാജ്യത്തെ അടിസ്ഥാന സൗകര്യ മേഖലയിൽ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളെ അഭിനന്ദിച്ച നടി രശ്മിക മന്ദാന…

2 hours ago

ഇതാണ് ഭാരതം !രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു

രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു.കണക്കുകൾ പുറത്തുവിട്ട്നാഷണൽ സാമ്പിൾ സർവേ

2 hours ago