'Lawrence Bishnoi's interviews influenced murder'; Ateeq Ahmed's murder was planned by Sunny Singh
ലക്നൗ: അതീഖ് അഹമ്മദിന്റെ കൊലപാതകം ആസൂത്രണം ചെയ്തത് സണ്ണി സിംഗെന്ന് റിപ്പോർട്ട്. ലോറൻസ് ബിഷ്ണോയിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സണ്ണി സിംഗ് കൊലപാതകം നടത്തിയതെന്ന് അന്വേഷണസംഘം പറയുന്നു. ലോറൻസ് ബിഷ്ണോയുടെ അഭിമുഖങ്ങൾ കൊലയെ സ്വാധീനിച്ചു. കേസിൽ മറ്റ് ഗുണ്ടാ സംഘങ്ങൾക്കുള്ള പങ്കും പോലീസ് അന്വേഷിക്കുന്നുണ്ട്.
അതീഖ് അഹമ്മദിനും സഹോദരൻ അഷ്റഫിനും 13 വെടിയുണ്ടകൾ ഏറ്റതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തലയിലും കഴുത്തിലുമായി അതീഖിന്റെ ശരീരത്തിൽ നിന്ന് 9 വെടിയുണ്ടകൾ കണ്ടെത്തി. അഞ്ചംഗ ഡോക്ടർമാരാണ് അതീഖ് അഹമ്മദിന്റെയും സഹോദരൻ അഷറഫിന്റെയും പോസ്റ്റ്മോർട്ടം നടത്തിയത്. 22 സെക്കൻഡിനിടെ നടത്തിയ 17 റൗണ്ട് വെടിവയ്പ്പിൽ 13 വെടിയുണ്ടകളാണ് ഇരുവരുടെയും ശരീരത്തിൽ നിന്ന് കണ്ടെത്തിയത്. അതീഖിന് തലയിലാണ് ഒരു വെടിയേറ്റത്. മറ്റ് 8 എണ്ണം കഴുത്തിലും നെഞ്ചിലും പുറത്തുമാണ് ഏറ്റിരിക്കുന്നതെന്നും പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി. അതീഖിന്റെ സഹോദരൻ അഷ്റഫിന്റെ ശരീരത്തിൽനിന്ന് 5 വെടിയുണ്ടകളാണ് പുറത്തെടുത്തത്. അഷ്റഫിന്റെ മുഖത്തും പുറത്തുമാണ് വെടിയേറ്റത്. പിടിയിലായ മൂന്ന് പേരുടെ ഗുണ്ടാ , മാഫിയാ ബന്ധങ്ങൾ സംബന്ധിച്ച് പോലീസ് അന്വേഷണം തുടരുകയാണ്. സുര ക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പ്രതികളെ നൈനിയിൽ നിന്ന് പ്രതാപ്ഗഡ് ജയിലിലേക്ക് മാറ്റി.
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…