തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്ത എംവി ഗോവിന്ദന് പകരം മന്ത്രിയെക്കുറിച്ച് നിലവിൽ ചർച്ച ചെയ്തില്ലെന്ന് എൽഡിഎഫ് കൺവീനറും സിപിഎം നേതാവുമായ ഇ.പി ജയരാജൻ.മന്ത്രിയുടെ പകരക്കാരനെ കുറിച്ച് നിലവിൽ ചർച്ച ചെയ്തില്ല എന്നും തീരുമാനമായാൽ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ സംസ്ഥാന സെക്രട്ടറിയെ തീരുമാനിക്കാനുളള യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച ശേഷം പുറത്തുവരവേ മാദ്ധ്യമങ്ങളോട് സംസാരിക്കു കയായിരുന്നു അദ്ദേഹം.
കോടിയേരി ബാലകൃഷ്ണന്റെ അനാരോഗ്യം പരിഗണിച്ചാണ് അദ്ദേഹത്തെ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയത് എന്നും പാർട്ടി സംസ്ഥാന കമ്മറ്റി ഐക്യകണ്‌ഠേനയാണ് എംവി ഗോവിന്ദനെ സെക്രട്ടറിയാക്കാൻ തീരുമാനിച്ചത് എന്നും പകരം മന്ത്രിയെ ഞങ്ങൾ തീരുമാനിച്ചാൽ ഒളിച്ചുവെയ്‌ക്കില്ല എന്നും ഞങ്ങൾ എന്തെല്ലാം കാര്യം ചർച്ച ചെയ്തുവെന്ന് ആരോടും പറയാറില്ലെന്നും യോഗത്തിന്റെ തീരുമാനം മാത്രമാണ് പുറത്തുവരുന്നതെന്നുമായിരുന്നു ജയരാജന്റെ പ്രതികരണം.

