Categories: Kerala

”എൽഡിഎഫും യുഡിഎഫും തലസ്ഥാനത്തിന് വേണ്ടി എന്തു ചെയ്തു? കേരളം ഇപ്പോള്‍ ആഗ്രഹിക്കുന്നത് മോദി സർക്കാരിന്‍റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍”; ജനങ്ങൾ എൻഡിഎയ്ക്കൊപ്പമെന്ന് കുമ്മനം രാജശേഖരൻ; തിരുവനന്തപുരം കോർപ്പറേഷനിലും എൻഡിഎ ഭരണം പിടിക്കും

തിരുവനന്തപുരം: ജനങ്ങൾ ഇത്തവണ എൻഡിഎയ്ക്കൊപ്പം നില്‍ക്കുമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. എൻഡിഎ നടപ്പാക്കുന്ന ജനക്ഷേമ പ്രവർത്തനങ്ങളും ജീവകാരുണ്യ സന്നദ്ധ പ്രവർത്തനങ്ങളും ജനം കാണുന്നുണ്ട്. അത് അവർ സ്വീകരിക്കുന്നു. അതിൻ്റെ ഗുണഫലങ്ങൾ അവർക്ക് ലഭിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ട് ഇത്തവണ അവർ എൻഡിഎയെ കൈവിടില്ല എന്നും അദ്ദേഹം പറഞ്ഞു. അതേസമയം തിരുവനന്തപുരം കോർപ്പറേഷനിലും എൻഡിഎ ഭരണം പിടിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്നലെ വാർഡുകൾ തോറും യാത്ര ചെയ്യ്തപ്പോൾ ജനങ്ങൾ മാറിച്ചിന്തിക്കുന്നതാണ് കണ്ടത്. ഒരു നല്ല ഭരണം ഈ നഗരസഭയ്ക്ക് ഉണ്ടാവണം.

മോദി സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന നഗവത്കരണ, നഗരാസൂത്രണ, നഗര വികസന പദ്ധതികൾ തിരുവനന്തപുരത്തും നടപ്പിലാക്കിക്കിട്ടണം എന്നാഗ്രഹിക്കുന്നവരാണ് ഇന്നാട്ടിലെ ജനങ്ങൾ. എൽഡിഎഫ് എത്രയോ വർഷക്കാലമായി ഇവിടെ ഭരിച്ചു. കോൺഗ്രസും ഭരിച്ചിട്ടുണ്ട്. അവരൊന്നും തിരുവനന്തപുരത്തിനു വേണ്ടി ഒന്നും തന്നെ ചെയ്തിട്ടില്ല. മാത്രമല്ല, തിരുവനന്തപുരം വിമാനത്താവള വിഷയത്തിൽ എൽഡിഎഫും യുഡിഎഫും കാണിക്കുന്ന ചതിയോട് പ്രതിഷേധമുള്ളവരാണ് ഇവിടെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

B4 Admin

Recent Posts

ഗുജറാത്തില്‍ സിനിമയെ വെല്ലുന്ന ഹൈവേ ചേസും വെടിവെയ്പ്പും. കോടികള്‍ വിലമതിക്കുന്ന മയക്കുമരുന്നുമായി പോലീസിന്റെ പിടിയിലായി രാജസ്ഥാന്‍ സ്വദേശി

ഗാന്ധിനഗര്‍ : ഗുജറാത്തിലെ ആരവല്ലി ജില്ലയില്‍ പോലീസ് സംഘത്തിന് നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച 27-കാരന്‍ പിടിയില്‍. ലോക്കല്‍ ക്രൈംബ്രാഞ്ച്…

2 hours ago

അമേരിക്കയില്‍ നവരാത്രി ആഘോഷങ്ങള്‍ക്ക് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം. ഭക്തരും പൂജാരിമാരും ക്ഷേത്രത്തിനുള്ളില്‍ ഉണ്ടായിരുന്നപ്പോഴായിരുന്നു ആക്രമണം നടന്നത്

അമേരിക്കയിലെ ഒഹിയോ സംസ്ഥാനത്തുള്ള ക്ലീവ്ലാന്‍ഡ് പ്രദേശത്ത്, ശ്രീ സ്വാമിനാരായണ്‍ വട്താല്‍ ധാം ഹിന്ദു മന്ദിറിന് നേരെ ഇഷ്ടികകള്‍ ഉപയോഗിച്ച് ആക്രമണവും…

2 hours ago

ഹമാം അല്‍ ഹമ്മാമിന് തീവ്രവാദ ബന്ധമുണ്ടെന്ന് സ്ഥിരീകരിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അല്‍ഖ്വെയ്ദ ബന്ധമെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

ദുബായ് : ഇസ്രയേലിലേക്ക് സര്‍വീസ് നടത്തിയ ഫ്ലൈദുബായ് വിമാനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റനെ ആക്രമിച്ച് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച കോ-പൈലറ്റിന് തീവ്രവാദ…

4 hours ago

പാക് വനിതയുടെ ഹണിട്രാപ്പില്‍ കുരുങ്ങി. പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയ നാവികസേനാ ഉദ്യോഗസ്ഥന്‍ കോയമ്പത്തൂരില്‍ അറസ്റ്റില്‍

കോയമ്പത്തൂര്‍ : പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്റിന്റെ ഹണിട്രാപ്പില്‍ കുടുങ്ങി തന്ത്രപ്രധാനമായ പ്രതിരോധ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ കേസില്‍ 31-കാരനായ ഇന്ത്യന്‍…

4 hours ago

പ്രാര്‍ത്ഥിക്കാനെന്ന വ്യാജേന എഴുന്നേറ്റു നിന്ന് ക്യാപ്റ്റന്‍ സ്മിത് മച്ഛാറിന്റെ തലയ്ക്കടിച്ച് കൊല്ലാന്‍ ഹമാം അല്‍ ഹമ്മാമിന്റെ ശ്രമം, വധശ്രമത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സ്മിത് മച്ഛാര്‍

ന്യൂഡല്‍ഹി : ഫ്‌ലൈ ദുബായ് വിമാനത്തില്‍ സഹപൈലറ്റ് നടത്തിയ കൊലപാതക ശ്രമത്തിന്റെയും കോക്പിറ്റില്‍ നടന്ന ജീവന്മരണ പോരാട്ടത്തിന്റെയും ഞെട്ടിക്കുന്ന വിവരങ്ങള്‍…

5 hours ago