Thursday, December 18, 2025

ഇടിവിൽ നിന്നും കുതിച്ചുചാടി! സംസ്ഥാനത്ത് സ്വർണ്ണവില ഉയർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണവില വർദ്ധിച്ചു.തുടർച്ചയായ മൂന്ന് ദിവസത്തെ ഇടിവിന് ശേഷമാണ് സ്വർണ്ണവില കുതിച്ചുചാടിയത്.കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി സ്വർണ്ണവില 400 രൂപ കുറഞ്ഞിരുന്നു. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 160 രൂപ ഉയർന്നു. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വിപണി വില 43760 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണ്ണത്തിന്റെ വിപണി വില ഇന്ന് 20 രൂപ ഉയർന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം 25 രൂപ കുറഞ്ഞിരുന്നു. 5470 രൂപയാണ് ഇന്നത്തെ വിപണി വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണ്ണത്തിന്റെ വിപണി വില 15 രൂപ ഉയർന്നു. ഇന്നലെ 20 രൂപ കുറഞ്ഞിരുന്നു. വിപണി വില 4545 രൂപയാണ്.

അതേസമയം, സംസ്ഥാനത്ത് ഇന്നും വെള്ളിയുടെ വിലയിൽ മാറ്റമില്ല. സാധാരണ വെള്ളിയുടെ വില 76 രൂപയാണ്. കഴിഞ്ഞ വാരാന്ത്യത്തിൽ വെള്ളിയുടെ വിലയിൽ രണ്ട് രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. വിപണി വില 90  രൂപയാണ്.

Related Articles

Latest Articles