Tuesday, December 16, 2025

‘സംഘടന വിപുലീകരിക്കുന്നതിലും ആശയങ്ങൾ കൈമാറുന്നതിലും ആർഎസ്എസിനെ കണ്ട് പഠിക്കൂ’;യൂത്ത് കോൺഗ്രസിനെ ഉപദേശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ്

ഭോപ്പാൽ: ആർഎസ്എസിനെ കണ്ട് പഠിക്കാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഉപദേശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ്. സംഘടന വിപുലീകരിക്കുന്നതിലും ആശയങ്ങൾ കൈമാറുന്നതിലും ആർഎസ്എസിന്റെ മികവ് ശ്രദ്ധിക്കുകയും മനസിലാക്കുകയും ചെയ്യണമെന്ന് അദ്ദേഹം ഉപദേശിച്ചു. ജബൽപൂരിലെ നഴ്‌സിംഗ് കോളേജ് അഴിമതിക്കും നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയ്ക്കുമെതിരെ സമരം ചെയ്ത യൂത്ത് കോൺഗ്രസ് പ്രവർത്തകരെയാണ് ദിഗ് വിജയ് സിംഗ് ഉപദേശിച്ചത്.

”ആർഎസ്എസ് നമ്മുടെ എതിരാളികളാണെങ്കിലും അവരിൽ നിന്ന് കുറേയധികം പഠിക്കാനുണ്ട്. അവർ പ്രതിഷേധിക്കാറില്ല, പ്രകടനങ്ങൾ നടത്താറില്ല, മർദ്ദനങ്ങൾക്ക് ഇരയാകുകയോ ജയിലിൽ പോകുകയോ ചെയ്യാറില്ല. മറിച്ച് നമ്മളെ ജയിലിലേക്ക് അയയ്ക്കുകയാണ് പതിവ്” ദിഗ് വിജയ് സിംഗ് പറഞ്ഞു.
ആർഎസ്എസ് മൂന്ന് കാര്യങ്ങളിലാണ് കൂടുതൽ ശ്രദ്ധ ചെലുത്താറുള്ളത്. ലഘുലേഖകൾ വിതരണം ചെയ്യുക, ചർച്ചകൾ നടത്തുക, ഇതിന് വേണ്ടിവരുന്ന ചിലവുകൾ കണക്കാക്കുക. ശാരീരികമായിട്ടല്ല, ബൗദ്ധികമായിട്ടാണ് അവരെ എതിർക്കേണ്ടത് എന്നും കോൺഗ്രസ് നേതാവ് ഉപദേശിച്ചു.

Related Articles

Latest Articles