Sunday, December 14, 2025

പി വി.അൻവറിനെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവന പങ്കുവച്ച് ഇടത് നേതാക്കൾ ; കമന്റ് ബോക്സിൽ അൻവറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സൈബർ സഖാക്കൾ; ഇടത് ക്യാമ്പ് ആശങ്കയിൽ

ഗുരുതരരോപണങ്ങളിലൂടെ എഡിജിപി എം ആർ അജിത് കുമാറിനെയും മുഖ്യമന്തിയുടെ ഓഫീസിനെയും പ്രതിക്കൂട്ടിലാക്കിയതിന് മുഖ്യമന്ത്രിക്ക് പിന്നാലെ പി വി.അൻവർ‌ എംഎൽഎയെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവന പങ്കുവച്ച് ഇടത് നേതാക്കൾ. മന്ത്രി വി.ശിവൻകുട്ടി, പി.ജയരാജൻ, എ.എ.റഹീം എംപി തുടങ്ങിയവരാണ് പ്രസ്താവന സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവച്ചത്. എന്നാൽ പാർട്ടിയെയും നേതാക്കളുടെയും നിലപാട് തള്ളി അൻവറിന് അനുകൂലമായി പ്രസ്താവനയ്ക്ക് കീഴിൽ കമന്റുകളായി പ്രത്യക്ഷപ്പെടുകയാണ്. ഭൂരിഭാഗം കമന്റുകളും ഇടത് പ്രൊഫൈലുകൾ നിന്നാണ് എന്നതാണ് രസകരം.

“പാർട്ടിയാണ് വലുത്, പിണറായി അല്ല. പിണറായിയുടെ ഉത്തരവ് അനുസരിച്ചല്ല തീരുമാനങ്ങൾ എടുക്കേണ്ടത്. ജനങ്ങൾ അൻവറിനൊപ്പം. ഇത് മനസ്സിലാക്കിയില്ലെങ്കിൽ 2026ൽ ചരിത്ര തോൽവി ഏറ്റുവാങ്ങും’’ ,”നേരിനൊപ്പം, അൻവറിനൊപ്പം”, “സിപിഎം പൊളിറ്റ് ബ്യൂറോ അംഗമാണ് മുഖ്യമന്ത്രി. അദ്ദേഹത്തോട് ഒന്നു പറയൂ അദ്ദേഹത്തിനു ശേഷവും ഇവിടെ പാർട്ടി വേണമെന്ന്” ,”സാധാരണ സഖാക്കൾ പറയാൻ ആഗ്രഹിച്ച കാര്യമാണ് അൻവർ ഉന്നയിച്ചത്. അതുകൊണ്ട് വിഷയത്തിൽ അൻവറിനൊപ്പം” തുടങ്ങിയ കമന്റുകളാണ് പ്രസ്താവനയ്ക്ക് താഴെ പ്രത്യക്ഷപ്പെടുന്നത്

Related Articles

Latest Articles