Roya Heydari
കാബൂൾ: താലിബാൻ അഫ്ഗാൻ കീഴടക്കിയതുമുതൽ അവിടുത്തെ ജനങ്ങൾ ക്രൂരമായ അവസ്ഥയിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. പലരും ജീവൻ രക്ഷിക്കാനായി കാബൂൾ വിമാനത്താവളത്തിൽ എത്തിയ കാഴ്ച നിറകണ്ണുകളോടെയാണ് ലോകം കണ്ടത്. കുഞ്ഞുങ്ങളെ മുള്ളുവേലിയ്ക്കിടയിലൂടെ സൈനികർക്ക് എറിഞ്ഞുകൊടുക്കേണ്ടി വന്ന മാതാപിതാക്കളെയും നാം കണ്ടു. എന്നാൽ ഇപ്പോഴിതാ ഭീകരർക്കിടയിൽ നിന്നും തന്റെ ജീവനുംകൊണ്ട് രക്ഷപ്പെട്ട് മറ്റൊരു രാജ്യത്തേക്ക് എത്തിയ അവസ്ഥ വിവരിക്കുകയാണ് അഫ്ഗാനിലെ ചലച്ചിത്ര സംവിധായികയായ റോയ ഹൈദാരി. ജീവിതത്തിൽ തന്റെ കഠിനപ്രയത്നം കൊണ്ട് നേടിയതെല്ലാം ഉപേക്ഷിക്കേണ്ടി വന്നു, ജീവനില്ലാത്ത വെറും ആത്മാവായാണ് ഞാൻ എന്റെ ജന്മനാട്ടിൽ നിന്നും രക്ഷപ്പെട്ടത്. ട്വീറ്റിലൂടെയായിരുന്നു അവരുടെ പ്രതികരണം.
റോയ ഹൈദാരി ട്വീറ്റ് ഇങ്ങനെ:
എന്റെ ജീവിതത്തിൽ ഞാൻ ഇതുവരെ നേടിയത് മുഴുവൻ അവിടെ ഉപേക്ഷിച്ചു, ജീവനില്ലാത്ത ആത്മാവുമായി ആണ് ഞാൻ കാബൂളിൽ നിന്നും രക്ഷപ്പെട്ടത്”.ഞാൻ എന്റെ ക്യാമറ മാത്രമാണ് അവിടെനിന്നും മടങ്ങിയപ്പോൾ കൈയിൽ എടുത്തത്. ഹൃദയം നുറുങ്ങുന്ന വേദനയോടെ എന്റെ മാതൃരാജ്യത്തോട് വിട, വീണ്ടും കണ്ടുമുട്ടുന്നത് വരെ,”.
അതേസമയം അഫ്ഗാനിൽ ഇപ്പോൾ അവസ്ഥകൾ ഗുരുതരമാണ്. കഴിഞ്ഞ ദിവസം ഐഎസ് ഭീകരർ കാബൂൾ വിമാനത്താവളത്തിൽ ഇരട്ടസ്ഫോടനം നടത്തി. ഇതിൽ നൂറിലധികം ജീവനുകളാണ് പൊലിഞ്ഞത്. ഇതിനു തിരിച്ചടിയെന്നോണം അമേരിക്ക ഇന്ന് അഫ്ഗാനിലെ ഐഎസ് കേന്ദ്രങ്ങളിൽ ഡ്രോണാക്രമണം നടത്തി. ആക്രമണത്തിൽ കാബൂളിലെ ചാവേർ ആക്രമണത്തിന്റെ സൂത്രധാരൻ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നിരന്തരമുള്ള സംഘർഷങ്ങളിലും സംഘടനാവിരുദ്ധ പ്രവർത്തനങ്ങളിലും…
ഇസ്ലാമാബാദ് : പാകിസ്ഥാനിൽഹമാസ്, ലഷ്കർ-ഇ-തൊയ്ബ കമാൻഡർമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. പലസ്തീൻ ഭീകര ഗ്രൂപ്പും ഇസ്ലാമിക് ഭീകര സംഘടനയായ…
ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ…
ദില്ലി : പുതുവർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ടെലിഫോണിൽ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളിലെയും…