Monday, May 20, 2024
spot_img

രക്ഷാദൗത്യം തുടർന്ന് ഭാരതം: അഫ്ഗാനിൽ നിന്ന് 200 പേർ കൂടി ഇന്ന് രാജ്യത്തേയ്‌ക്ക്

ദില്ലി: അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയവരെ തിരിച്ചെത്തിക്കുന്ന ഇന്ത്യയുടെ രക്ഷാദൗത്യം തുടരുന്നു. അഫ്ഗാനിൽ നിന്ന് 200 പേർ കൂടി ഇന്ന് രാജ്യത്തേയ്‌ക്ക് എത്തുമെന്നാണ് റിപ്പോർട്ട്. ഇന്ത്യക്കാർക്ക് പുറമെ അഫ്ഗാൻ, നേപ്പാൾ പൗരന്മാരും ദില്ലിയിലെത്തും.

കാബൂളിൽ വ്യോമസേന നടത്തുന്ന ഒഴിപ്പിക്കലിന്റെ അവസാന വിമാനമാകും ഈ സർവീസ്.
കഴിഞ്ഞ ദിവസം മലയാളി കന്യാസ്ത്രീ അടക്കം അഫ്ഗാനിൽ കുടുങ്ങിയ 78 പേരുമായി എയർ ഇന്ത്യയുടെ പ്രത്യേക വിമാനം ദില്ലിയിൽ എത്തിയിരുന്നു. 25 ഇന്ത്യൻ പൗരന്മാരായിരുന്നു സംഘത്തിലുണ്ടായിരുന്നത്.
536 പേരെയാണ് മൂന്ന് ദിവസത്തിനിടെ ഇന്ത്യയിലെത്തിച്ചത്.

അതേസമയം അഫ്ഗാൻ വിഷയത്തിൽ ദില്ലിയിൽ ഇന്ന് പ്രത്യേക സർവ്വകക്ഷി യോഗം നടക്കും. പാർലമെൻ്റിൽ ചേരുന്ന യോഗത്തിൽ ഇരു സഭകളിലെയും കക്ഷി നേതാക്കൾ പങ്കെടുക്കും. കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ അഫ്ഗാനിലെ സാഹചര്യങ്ങൾ വിശദീകരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശപ്രകാരമാണ് ഇന്ന് സർവ്വകക്ഷിയോഗം ചേരുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles