കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ഇടതു സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പുതുപ്പള്ളിയില്‍ മൂന്നാം തവണയാണ് ജെയ്ക് മത്സരത്തിനിറങ്ങുന്നത്. കഴിഞ്ഞ തവണ ഒമ്പതിനായിരത്തില്‍പ്പരം വോട്ടുകള്‍ക്കാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് ജെയ്ക് സി തോമസ് പരാജയപ്പെട്ടത്. സിപിഎം, സിപിഐ ജില്ലാ സെക്രട്ടറിമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പത്രികാ സമര്‍പ്പണച്ചടങ്ങില്‍ സംബന്ധിച്ചു. ഡിവൈഎഫ്‌ഐയാണ് ജെയ്കിന് കെട്ടിവെക്കേണ്ട തുക നല്‍കിയത്.
അതേസമയം എതിർ സ്ഥാനാർത്ഥിയായി യു ഡി എഫിൽ മത്സരിക്കുന്ന ചാണ്ടി ഉമ്മനും എൻ ഡി എ സ്ഥാനാർഥി ജി. ലിജിൻലാലും ശക്തമായ പോരാട്ടത്തിലാണ്. തെരഞ്ഞെടുപ്പിലെ മുഖ്യ വിഷയമായി മാസപ്പടി വിവാദത്തെയും മിത്ത് വിവാദത്തെയും ഉപയോഗിക്കുമെന്നാണ് പ്രതിപക്ഷ സംഘടനകളുടെ തീരുമാനം.

