Health

ശരീരത്തിൽ വിഷാംശമുണ്ടായാൽ പുറന്തള്ളാന്‍ ചെറുനാരങ്ങ സഹായിക്കും. അറിയാമോ ഈ രഹസ്യം?

ആരോഗ്യഗുണങ്ങള്‍ ഒട്ടനവധിയാണ് നാരങ്ങയ്ക്ക്. ചൂട് ചെറുനാരങ്ങ വെള്ളം വളരെ നല്ലതാണ്. സിട്രിക് ആസിഡ്, വൈറ്റമിന്‍ സി, ബയോ-ഫ്‌ളേവനോയിഡ്‌സ്, മെഗ്നീഷ്യം, കാത്സ്യം, പൊട്ടാസ്യം, പെക്റ്റിന്‍ എന്നിവ ധാരാളം അടങ്ങിയ പാനീയമാണ് നാരങ്ങാവെള്ളം.

ശരീരത്തിന് പ്രതിരോധശക്തി നല്‍കുകയും, തൈറോയ്ഡ് ഗ്രന്ഥി, വൃക്കഗ്രന്ഥികള്‍, ലസീക ഗ്രന്ഥി എന്നിവയെ അണുവിമുക്തമാക്കാനും, എല്ലുകള്‍ക്ക് ശക്തി നല്‍കാനും ചൂട് ചെറുനാരങ്ങ വെള്ളത്തിന് കഴിയും.

അപകടങ്ങള്‍ പറ്റിയാല്‍ അത് ഉണങ്ങാനും ഈ പാനീയം സഹായിക്കും. ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും ഇത് സഹായിക്കും. നാരങ്ങകള്‍ അസിഡിറ്റി കൂടിയവയാണെന്ന് തോന്നുമെങ്കിലും, അവ ശരീരത്തിന്റെ പിഎച്ച്‌ സന്തുലിതമാക്കാന്‍ വളരെ സഹായിക്കുന്നു. മാത്രമല്ല, കരളിന്റെ പ്രവർത്തനങ്ങളെ ഉണര്‍ത്തുകയും മോശമായ വിഷവസ്തുക്കളെ പുറന്തള്ളുകയും ചെയ്യുന്നു.

ഈ പാനീയം ദഹനനാളത്തെ ഉത്തേജിപ്പിക്കുകയും ദിവസം മുഴുവന്‍ പോഷകങ്ങള്‍ ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവ് മെച്ചപ്പെടുത്തുകയും, ഭക്ഷണം എളുപ്പത്തിൽ ദഹിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

Anandhu Ajitha

Recent Posts

ഭാരതത്തോളം പ്രാധാന്യമേറിയ മറ്റൊരു രാജ്യമില്ലെന്ന് അമേരിക്കൻ അംബാസിഡർ സെർജിയോ ഗോർ ! ട്രമ്പ് അടുത്ത വർഷം ഇന്ത്യ സന്ദർശിക്കും

അമേരിക്കയെ സംബന്ധിച്ചിടത്തോളം ഭാരതത്തേക്കാൾ പ്രധാനപ്പെട്ട മറ്റൊരു രാജ്യമില്ലെന്ന് നിയുക്ത അമേരിക്കൻ അംബാസഡർ സെർജിയോ ഗോർ. ഇരു രാജ്യങ്ങളും തമ്മിലുള്ള നിർണ്ണായകമായ…

29 minutes ago

ഒടുവിൽ ആശ്വാസ വാർത്ത ! തിരുവനന്തപുരം കരമനയിൽ നിന്ന് കാണാതായ 14 കാരിയെ ഹൈദരാബാദിൽ കണ്ടെത്തി

കരമനയിൽ നിന്ന് കാണാതായ 14 കാരിയെ കണ്ടെത്തി. ഹൈ​ദരബാദിൽ നിന്ന് കുട്ടിയെ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക്…

2 hours ago

ഹിമാചൽപ്രദേശിൽ എൽപിജി സിലിണ്ടറുകൾ പൊട്ടിത്തെറിച്ച് വൻ ദുരന്തം!! എട്ടു വയസ്സുകാരി വെന്തുമരിച്ചു; നിരവധിപ്പേരെ കാണാതായി

സോളൻ : ഹിമാചൽ പ്രദേശിലെ സോളൻ ജില്ലയിലുള്ള അർക്കി ബസാറിൽ പുലർച്ചെയുണ്ടായ എൽപിജി ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിയിലും തീപിടിത്തത്തിലും എട്ടു…

2 hours ago

ബെംഗളൂരുവിലെ ടെക്കിയുടെ മരണം കൊലപാതകം: മാനഭംഗശ്രമത്തിനിടെ 34 കാരിയെ കൊലപ്പെടുത്തിയത് അയൽവാസിയായ പതിനെട്ടുകാരൻ ! പ്രതിയെ കുടുങ്ങിയത് ശാസ്ത്രീയ തെളിവുകൾ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിനൊടുവിൽ

ബെംഗളൂരു : രാമമൂർത്തി നഗറിലെ ഫ്ലാറ്റിൽ സോഫ്റ്റ്‌വെയർ എൻജിനീയർ ഷർമിള ഡി.കെ.യെ (34) മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം മാനഭംഗശ്രമത്തിനിടെ…

3 hours ago

കെഎസ്ആർടിസി സ്വിഫ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ചു ! ഇന്ന് വിവാഹം നടക്കാനിനിരിക്കെ യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം ശ്രീകാര്യത്ത് കെഎസ്ആർടിസി സ്വിഫ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പ്രതിശ്രുത വരന് ദാരുണാന്ത്യം. ചെമ്പഴന്തി ചെല്ലമംഗലം സ്വദേശി രാഗേഷ്…

4 hours ago

നിരാശയുടെ ദിനം !!! വിജയത്തിലെത്താതെ പിഎസ്എൽവി-സി 62 ദൗത്യം; 16 ഉപഗ്രഹങ്ങൾ നഷ്ടമായി

ശ്രീഹരിക്കോട്ട: ഐഎസ്ആർഒയുടെ പിഎസ്എൽവി-സി 62 ദൗത്യം പരാജയപ്പെട്ടു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് വിക്ഷേപിച്ച റോക്കറ്റ് പകുതി…

5 hours ago