Monday, June 17, 2024
spot_img

തൈറോയ്ഡ് നിങ്ങളെ അലട്ടുന്നുണ്ടോ ? കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഇവയാണ്…

ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ മാറ്റിമറിയ്ക്കാൻ സാധിയ്ക്ന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്ന ഒരു ഗ്രന്ഥിയാണ് തൈറോയിഡ്. തൈറോയിഡ് ഗ്രന്ഥിക്ക് ഏതെങ്കിലും തരത്തിലുള്ള പ്രവര്‍ത്തന ക്ഷമത സംഭവിച്ചാല്‍ ഹോര്‍മോണിന്റെ അളവിലും വ്യതിയാനം സംഭവിക്കും. ഇങ്ങനെ തൈറോയിഡ് ഹോര്‍മോണിന്റെ അളവ് കുറഞ്ഞുപോകുന്ന അവസ്ഥയാണ് ഹൈപ്പോതൈറോയിഡിസം. അളവ് കൂടിപോകുന്ന അവസ്ഥയാണ് ഹൈപ്പർതൈറോയിഡിസം.

നാരുചേർന്ന പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് ഇത് തടയാനുള്ള നല്ലൊരു മാർഗമാണ്. പച്ചക്കറികളില്‍ ധാരാളം അയഡിന്‍ അടങ്ങിയിട്ടുണ്ട്. അയഡിന്‍ അടങ്ങിയ ഭക്ഷണമാണ് തൈറോയിഡ് രോഗികള്‍ പ്രധാനമായും കഴിക്കേണ്ടത്. കടല്‍ ഭക്ഷണം, മത്സ്യം എന്നിവയിൽ അയഡിന്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

തൈറോയിഡ് രോഗികള്‍ വെള്ളം ധാരാളം കുടിക്കണം. തൈറോയിഡ് രോഗികള്‍ എന്നല്ല എല്ലാവരും ദിവസവും എട്ട് ഗ്ലാസ് എങ്കിലും വെള്ളം കുടിച്ചിരിക്കണം. തൈറോയ്ഡ് രോഗികള്‍ ഗ്രീന്‍ ടീ കുടിക്കുന്നത് ഏറെ നല്ലതാണ്. രോഗപ്രതിരോധ ശക്തി കൂട്ടാന്‍ ഇത് സഹായിക്കും.

ഹോര്‍മോണിന്‍റെ ഉല്‍പാദനം കുറയ്ക്കാന്‍‌ സഹായിക്കുന്നതാണ് വെളിച്ചെണ്ണ. അതിനാല്‍ ഹൈപ്പര്‍ തൈറോയിഡിസമുളളവര്‍ വെളിച്ചെണ്ണ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

Related Articles

Latest Articles