Tuesday, December 16, 2025

തിരുവനന്തപുരം പാലോട് പുലിയിറങ്ങി; മേയാന്‍ വിട്ട പോത്തിനെ ആക്രമിച്ചു കൊന്നു

തിരുവനന്തപുരം: പുലിയുടെ ആക്രമണത്തില്‍ പോത്ത് ചത്തു. പാലോട് മങ്കയം വെങ്കിട്ടമൂടാണ് സംഭവം. ജയന്‍ എന്നയാൾ വളര്‍ത്തുന്ന പോത്തുകളിലൊന്നിനെയാണ് പുലി പിടിച്ചത്. വനാതിർത്തിയോട് ചേർന്നാണ് ഈ പ്രദേശം.

ഏഴു പോത്തുകളെ ഇന്ന് രാവിലെ പതിവുപോലെ മേയാന്‍ വിട്ടിരുന്നു. വൈകുന്നേരം മൂന്നു മണിയോടെ ആറു പോത്തുകള്‍ തിരികെ വീട്ടില്‍ എത്തി. ഒരു പോത്തിനെ കാണാത്തതിനെത്തുടർന്ന്നടത്തിയ അന്വേഷണത്തിലാണ് പോത്തിനെ ചത്ത നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ പുലിയെയും കണ്ടു. പോത്തിന്റെ കഴുത്തിൽ കടിയേറ്റ പാടുകളുണ്ട് . പാലോട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് സ്ഥലത്ത് എത്തി പരിശോധന നടത്തി.

Related Articles

Latest Articles