Leopard Skin Seized
ഖോർധ: പുള്ളിപ്പുലിയുടെ തോലുമായി ഒരാൾ പിടിയിൽ (Leopard Skin Seized). ഒഡീഷയിലാണ് സംഭവം. ഖോർധ ജില്ലയിലെ ബാനപൂർ ഗംഭരിമുണ്ട ഗ്രാമത്തിന് സമീപത്ത് നിന്നാണ് പുള്ളിപ്പുലിയുടെ തോൽ പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് പദ്മപൂർ സ്വദേശി രത്‌നാകർ സാഹുവിനെ പോലീസ് അറസ്റ്റ് ചെയ്തു .
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, ഗംഭാരിമുണ്ട ഗ്രാമത്തിന് സമീപമുള്ള സ്ഥലത്ത് എസ്ടിഎഫ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് രത്നാകർ സാഹുവിനെ പിടികൂടിയത്. പുള്ളിപ്പുലിയുടെ തോലും മറ്റ് വസ്തുക്കളും ഇയാളിൽ നിന്ന് പിടിച്ചെടുത്തു. പിടിച്ചെടുത്ത പുള്ളിപ്പുലിയുടെ തൊലി രാസപരിശോധനയ്‌ക്കായി ഡെറാഡൂണിലെ വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലേയ്‌ക്ക് അയയ്ക്കും.
അതേസമയം തോൽ എവിടെ നിന്നാണ് വാങ്ങിയതെന്നും ഇതിൽ ഏതെങ്കിലും റാക്കറ്റിനു പങ്കുണ്ടോയെന്നും കണ്ടെത്താൻ എസ്ടിഎഫിന്റെ വിശദമായ അന്വേഷണം നടക്കുകയാണ്. വന്യജീവി വേട്ടക്കാർക്കെതിരെ എസ്ടിഎഫ് പ്രത്യേക അന്വേഷണം ആരംഭിച്ചതിന് ശേഷം 22 പുള്ളിപ്പുലിത്തോലുകൾ, 12 ആനകൊമ്പുകൾ, 7 മാനുകളുടെ തോലുകൾ, എട്ട് ജീവനുള്ള ഈനാംപേച്ചികൾ എന്നിവയെ കണ്ടെത്തുകയും 52 പേരെ പിടികൂടുകയും ചെയ്തിരുന്നു.
കൊല്ലം : മാതാ അമൃതാനന്ദമയി മഠത്തിന്റെ ഈ വര്‍ഷത്തെ അമൃതകീര്‍ത്തി പുരസ്‌കാരത്തിന് മുന്‍ ഗവര്‍ണറും അഭിഭാഷകനും ഗ്രന്ഥകാരനുമായ അഡ്വ. പി.എസ്.…
വയനാട് മൂങ്ങനാനിയിലെ ആഡംബര മാളികയില്‍ നിന്ന് വന്‍തോതില്‍ വിദേശമദ്യം പിടികൂടിയ കേസ് വലിയ ചര്‍ച്ചയായിരിക്കുകയാണ്. റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡി ആന്റോ…
ദില്ലി സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ (DUSU) തിരഞ്ഞെടുപ്പില്‍ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ (ABVP) സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട…
ലോക കായിക ഭൂപടത്തിൽ നവഭാരതത്തിന്റെ അനിഷേധ്യമായ കുതിപ്പിന് അടിവരയിട്ടുകൊണ്ട് 20-ാമത് ഏഷ്യൻ ഗെയിംസിന് ജപ്പാനിലെ നഗോയയിൽ ഉജ്ജ്വല തുടക്കം. ജപ്പാൻ…
റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് (King Khalid International Airport) സമീപം വന്‍തോതില്‍…
ഗുജറാത്തിലെ ചരിത്രപ്രസിദ്ധമായ മോധേര സൂര്യമന്ദിറിന്റെ (Modhera Sun Mandir) 1,000 വര്‍ഷത്തെ ശില്‍പ്പകലാ പാരമ്പര്യം പ്രമാണിച്ച് കേന്ദ്രസര്‍ക്കാര്‍ 100 രൂപയുടെ…